Connect with us

Gulf

ദുബൈ റിയല്‍ എസ്‌റ്റേറ്റ് മേഖല കുതിക്കുന്നു

Published

|

Last Updated

ദുബൈ: മാന്ദ്യത്തിലായിരുന്ന ദുബൈ റിയല്‍ എസ്റ്റേറ്റ് മേഖല കുതിപ്പിലേക്കെന്ന് പുതിയ കണക്കുകള്‍. ഫഌറ്റുകളുടെയം വില്ലകളുടെയും വാടകയില്‍ കഴിഞ്ഞ വര്‍ഷം ഇതേ കാലത്തുണ്ടായിരുന്നതിനേക്കാള്‍ ഗണ്യമായ വര്‍ധനവ് രേഖപ്പെടുത്തി.
ദുബൈയില്‍ പൊതുവെയും ചില സ്ഥലങ്ങളില്‍ പ്രത്യേകിച്ചും വാടക ഗണ്യമായി കൂടിയിട്ടുണ്ടെന്ന കണക്കുകള്‍ വ്യക്തമാക്കുന്നു. ഫഌറ്റുകളുടെ വാടക വര്‍ധന 16 മുതല്‍ 27 ശതമാനം വരെയും വിലകളുടേതില്‍ 10 മുതല്‍ 35 ശതമാനം വരെയും വര്‍ധനവാണ് രേഖപ്പെടുത്തിയത്. ആവശ്യക്കാര്‍ കൂടിവരുന്നതാണ് ഈ വര്‍ധനവിനു കാരണമെന്നത് ദുബൈ റിയല്‍ എസ്റ്റേറ്റ് രംഗം വീണ്ടും കുതിപ്പിലേക്ക് എന്നതിന്റെ സൂചനകളാണ്. ദുബൈ ഇന്റര്‍നാഷനല്‍ സിറ്റിയിലാണ് ഏറ്റവും കൂടുതല്‍ വാടക വര്‍ധന രേഖപ്പെടുത്തുന്നത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 27 ശതമാനമാണ് ഇവിടെ ഫഌറ്റുകള്‍ക്ക് വര്‍ധന ഉണ്ടായിട്ടുള്ളത്. പാം ജുമൈറ 16, ജെ എല്‍ ടി 20, ജെ ബി ആര്‍ 17, ശൈഖ് സായിദ് റോഡ് 23 എന്നിങ്ങനെയാണ് വിവിധ ഭാഗങ്ങളിലെ വര്‍ധനവിന്റെ ശതമാനം.

---- facebook comment plugin here -----

Latest