മുംബൈ ബലാത്സംഗം: ഉജ്ജ്വല്‍ നിഗം പബ്ലിക്ക് പ്രൊസിക്യൂട്ടറാവും

Posted on: August 25, 2013 9:49 pm | Last updated: August 25, 2013 at 9:49 pm
SHARE

ujjwal nigamമുംബൈ: മുംബൈയില്‍ വനിതാ മാധ്യമപ്രവര്‍ത്തകയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ പ്രമുഖ അഭിഭാഷകന്‍ ഉജ്ജ്വല്‍ നിഗമിനെ പബ്ലിക്ക് പ്രൊസിക്യൂട്ടറായി നിയമിച്ചു. മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചൗഹാന്‍ ആണ് ഇക്കാര്യം നേരിട്ട് വിളിച്ച് നിഗമിനെ അറിയിച്ചത്.

മുംബൈ ഭീകരാക്രമണക്കേസ്, 1993ലെ സ്‌ഫോടന പരമ്പരക്കേസ് എന്നിവയില്‍ പബ്ലിക്ക് പ്രൊസിക്യൂട്ടറായിരുന്നു നിഗം.