പെണ്‍കുട്ടിയെ കല്യാണം കഴിച്ചതിന് ശേഷം യു എ ഇ സ്വദേശി മുങ്ങി

Posted on: August 25, 2013 8:34 pm | Last updated: August 25, 2013 at 8:34 pm
SHARE

കോഴിക്കോട്: അനാഥാലയത്തിലെ അന്തേവാസിയായ പെണ്‍കുട്ടിയെ യു എ ഇ പൗരനെക്കൊണ്ട് നിര്‍ബന്ധിച്ച് കല്യാണം കഴിപ്പിച്ചതായി പരാതി. പെണ്‍കുട്ടിയും മാതാവും മഞ്ചേരി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്കാണ് പരാതി നല്‍കിയത്. കോഴിക്കോട്ടെ മുഖദാറിലെ ഒരു യത്തീംഖാന നടത്തിപ്പുകാര്‍ക്കെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. വിവാഹം നടന്നാല്‍ യത്തീംഖാനക്ക് സാമ്പത്തികമായി ഗുണമുണ്ടാവുമെന്ന് പറഞ്ഞ് നിര്‍ബന്ധിച്ചാണ് വിവാഹം കഴിപ്പിച്ചതെന്ന് പരാതിയില്‍ പറയുന്നു.

വിവാഹത്തിന് ശേഷം 15 ദിവസം കഴിഞ്ഞ് ഇയാള്‍ മുങ്ങി. ഇതിനിടക്ക് പല സ്ഥലത്തും കൊണ്ടുപോയി പീഡിപ്പിച്ചതായും പരാതിയില്‍ പറയുന്നു. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. ശരീഫ് ഉള്ളത്ത്, കമ്മിറ്റി അംഗങ്ങളായ നജ്മല്‍ ബാബു എന്നിവര്‍ പെണ്‍കുട്ടിയുടെയും മാതാവിന്റെയും മൊഴി രേഖപ്പെടുത്തി. മലപ്പുറം ഡി വൈ എസ് പിയാണ് പരാതി പരിഗണിക്കുന്നത്.