Connect with us

National

പാകിസ്ഥാന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു

Published

|

Last Updated

ജമ്മു: പൂഞ്ചില്‍ പാക്കിസ്ഥാന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം വീണ്ടും. നിയന്ത്രണരേഖയിലെ ഇന്ത്യന്‍ ഫോര്‍വേഡ് പോസ്റ്റുകള്‍ക്കു നേരെ വെടിയുതിര്‍ത്താണ് പാകിസ്ഥാന്റെ ഭാഗത്തുനിന്ന് വീണ്ടും പ്രകോപനമുണ്ടായത്. പുലര്‍ച്ചെ മൂന്നു മണിയോടെ മേന്താര്‍ സബ് സെക്ടറിലാണ് ആദ്യം വെടിവെയ്പുണ്ടായത്. പിന്നാലെ പൂഞ്ചിലെ ഭാംബീര്‍ഗലി സബ് സെക്ടറിലും പാക് സേന വെടിയുതിര്‍ത്തു. പാക് വെടിവെപ്പില്‍ ജനവാസ കേന്ദ്രങ്ങളും ലക്ഷ്യം വെച്ചിരുന്നതായി പ്രതിരോധ വകുപ്പ് വക്താവ് പറഞ്ഞു.

---- facebook comment plugin here -----

Latest