Connect with us

Gulf

സുഡാന്‍ ദുരിതാശ്വാസം: അഞ്ചാം വിമാനം പുറപ്പെട്ടു

Published

|

Last Updated

ദോഹ: പ്രളയ ദുരിതമനുഭവിക്കുന്ന സുഡാനിലേക്ക് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയുടെ പ്രത്യേക നിര്‍ദേശപ്രകാരമുള്ള സഹായങ്ങളുടെ ഭാഗമായി അയക്കുന്ന സാധനങ്ങളുമായി അഞ്ചാം വിമാനം സുഡാനി ലേക്ക് തിരിച്ചു. ഖത്തറിലെ സേര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ (ലഖ്‌വിയ) ടീമിന്റെ നേതൃത്വത്തിലാണ് ഇതുസംബന്ധമായ കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നത്. തകര്‍ന്ന വീടുകള്‍ക്കുള്ള അടിയന്തിര മേല്‍ക്കൂര, ഷെല്‍ട്ടറിംഗ് ടെന്റ്,പുതപ്പ് ഉള്‍പ്പെടെ നൂറ്റി ഏഴോളം ടണ്‍ സാധനങ്ങളാണ് അഞ്ചാം ഘട്ടത്തില്‍ അയച്ചിട്ടുള്ളത്. സേര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ (ലഖ്‌വിയ) ടീമിന്റെ നേതൃത്വത്തില്‍ ആഗസ്റ്റ് 12 നു നാല്‍പതു ടണ്‍ ഷെല്‍ട്ടറിംഗ് ടെന്റും പ്രഥമ ശുശ്രൂഷാ ഉപകരണങ്ങളും മരുന്നുകളുമങ്ങളടങ്ങിയ ഒന്നാം ഘട്ട സഹായം ഖര്‍ത്തൂം എയര്‍ പോര്‍ട്ടില്‍ എത്തിച്ചിരുന്നു . ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമാകുന്ന വ്യത്യസ്ത അവശ്യ വസ്തുക്കളുമായി സുഡാനിലേക്ക് വീണ്ടും സഹായ വിമാനങ്ങള്‍ അയച്ചിരുന്നതായി “ലഖ്‌വിയ” അതികൃതര്‍ പറഞ്ഞു .

Latest