ആറ് പ്രാദേശിക പാര്‍ട്ടികള്‍ പ്രധാനമന്ത്രിയെ തീരുമാനിക്കുമെന്ന് പവാര്‍

Posted on: August 25, 2013 5:25 pm | Last updated: August 26, 2013 at 12:14 pm
SHARE

SHARATH PAWARന്യൂഡല്‍ഹി: വരുന്ന ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ ആര് പ്രധാനമന്ത്രിയാകണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്, ബി എസ് പി, എസ് പി, ബിജു ജനതാദള്‍, ജനതാദള്‍-യു, എ ഐ ഡി എം കെ എന്നീ ആറ് പ്രാദേശിക പാര്‍ട്ടികള്‍ ചേര്‍ന്ന് തീരുമാനിക്കുമെന്ന് എന്‍ സി പി അധ്യക്ഷന്‍ ശരത് പവാര്‍ പറഞ്ഞു. കോണ്‍ഗ്രസിനോ, ബി ജെ പിക്കോ ഒറ്റക്ക് ഇത് തീരുമാനിക്കാന്‍ കഴിയില്ല.

മോഡിയെ തെരെഞ്ഞെടുപ്പിന് മുമ്പുതന്നെ രംഗത്തിറക്കിയത് ബി ജെ പിക്ക് ദോഷം മാത്രമേ ചെയ്യൂ എന്ന് പവാര്‍ പറഞ്ഞു. പാര്‍ലമെന്ററി രാഷ്ട്രീയത്തിന് ഇനി താനില്ലെന്നും എന്നാല്‍ രാജ്യസഭയിലൂടെ സഭയിലെത്താന്‍ ആഗ്രഹമുണ്ടെന്നും പവാര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here