എമേര്‍ജിംഗ് കപ്പ്: ഇന്ത്യ ജേതാക്കള്‍

Posted on: August 25, 2013 5:08 pm | Last updated: August 25, 2013 at 5:26 pm
SHARE

aparajith_2508getty_630സിംഗപ്പുര്‍: അണ്ടര്‍ 23 എമേര്‍ജിംഗ് കപ്പ് ക്രിക്കറ്റില്‍ പാകിസ്ഥാനെ തോല്‍പ്പിച്ച് ഇന്ത്യ ജേതാക്കള്‍. ഒമ്പതുവിക്കറ്റിനാണ് സിംഗപ്പൂരില്‍ നടന്ന ഫൈനലില്‍ ഇന്ത്യ കിരീടം നേടിയത്. ആദ്യം ബാറ്റു ചെയ്ത പാക്കിസ്ഥാന്‍ 47 ഓവറില്‍ 159 റണ്‍സിന് ഓള്‍ട്ടായി. മറുപടിക്കിറങ്ങിയ ഇന്ത്യ ഇന്ത്യ 33.4 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.

ഇന്ത്യക്കുവേണ്ടി ലോകേഷ് രാഹുലും (93 നോട്ടൗട്ട്), മന്‍പ്രീത് ജുനേജയും (51) അര്‍ധസെഞ്ച്വറി നേടി. 15 റണ്‍സെടുത്ത് പുറത്തായ ഉന്മുഖ്ചന്ദിന്റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. ലോകേഷ് രാഹുലാണ് മാന്‍ കളിയിലെ കേമന്‍. 107 റണ്‍സെടുക്കുന്നതിനിടെ ഒമ്പതു വിക്കറ്റുകള്‍ നഷ്ടമായി വന്‍ തകര്‍ച്ചയെ നേരിട്ടിരുന്ന പാകിസ്ഥാനെ പത്താം വിക്കറ്റില്‍ ഖാദിറും (33), ഇഹ്‌സാന്‍ ആദിലും (20 നോട്ടൗട്ട്) ചേര്‍ന്നു നേടിയ 52 റണ്‍സിന്റെ കൂട്ടുകെട്ടാണ് സ്‌കോര്‍ 159ലെത്തിച്ചത്. ഇന്ത്യക്കു വേണ്ടി അപരാജിത് 28 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് സ്വന്തമാക്കി. മലയാളിയായ സന്ദീപ് വാര്യര്‍ക്ക് ഒരു വിക്കറ്റ് ലഭിച്ചു.