ചരമം: മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ ഭാര്യാപിതാവ് കക്കോടന്‍ മൂസ ഹാജി

Posted on: August 25, 2013 1:29 pm | Last updated: August 25, 2013 at 4:31 pm
SHARE

സുല്‍ത്താന്‍ ബത്തേരി: മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയുടെ ഭാര്യാപിതാവ് കക്കോടന്‍ മൂസാ ഹാജി (86) അന്തരിച്ചു. മുട്ടില്‍ വയനാട് മുസ് ലീം ഓര്‍ഫനേജ് പ്രസിഡന്റ്, പട്ടിക്കാട് ജാമിയ്യ നൂരിയ്യ കോളേജ് ട്രഷറര്‍, ബത്തേരി എം.ഇ.എസ് ആസ്പത്രി പ്രസിഡന്റ്,ബത്തേരി വലിയ ജുമാ മസ്ജിദ് പള്ളി മുതവല്ലി, അവിഭക്ത കോഴിക്കോട് ജില്ലാ ഡി.സി.സി അംഗം, കെ.പി.സി.സി ക്ഷണിതാവ്,കോഫി ബോര്‍ഡ് അംഗം, ബത്തേരി ദാറുല്‍ ഉലും അറബി കോളേജ് സ്ഥാപകന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. വയനാട്ടിലെ ആദ്യകാല പ്ലാന്ററും വ്യവസായ പ്രമുഖനുമാണ്.

ഭാര്യ ആഇഷ കല്ലങ്കോടന്‍. മക്കള്‍: മുഹമ്മദ്, സൈനബ,സഫിയ, ഉമ്മുകുല്‍സു, ആസ്യ, അഫ്‌സത്ത്,ഫാത്തിമ, ഡോ.അബ്ദുള്‍ ഗഫൂര്‍ (ഐ.എം.എ പ്രസിഡന്റ് ബത്തേരി) പരേതനായ ഫൈസല്‍.

മരുമക്കള്‍: പക്കര്‍കുട്ടി ഹാജി (താമരശ്ശേരി), ആലിക്കോയ (കോഴിക്കോട്), ഹസീന, ഷമീം, റഊഫ്, സാജിത.

സഹോദരങ്ങള്‍: ആഇഷ (മുക്കം),ബുഹ്‌റ (കോഴിക്കോട്) പരേതരായ അബ്ദുള്ള ഹാജി, ഖാദര്‍.