കോടതിയില്‍ വിശ്വാസമുണ്ട്, ഉപദ്രവിക്കരുത്: ശാലു

Posted on: August 25, 2013 12:58 pm | Last updated: August 25, 2013 at 4:01 pm
SHARE

05tvgad02-shalu_06_1509638eചങ്ങനാശ്ശേരി: തനിക്കെതിരായ ആരോപണങ്ങള്‍ കോടതിയുടെ പരിണഗണനയിലാണെന്നും കോടതിയില്‍ തനിക്ക് വിശ്വാസമുണ്ടെന്നും സോളാര്‍ കേസില്‍ ജാമ്യത്തിലിറങ്ങിയ നടി ശാലുമേനോന്‍. കേസിനെക്കുറിച്ച് ഇപ്പോള്‍ ഒന്നും പറയാനില്ലെന്നും ദയവായി ഉപ്രദവിക്കരുതെന്നും ശാലു പറഞ്ഞു. ജയില്‍ മോചിതയായി ചങ്ങനാശ്ശേരിയിലെ വസതിയില്‍ തിരിച്ചെത്തിയ അവര്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

വെള്ളിയാഴ്ചയാണ് ശാലുവിനും ജോപ്പനും ഹൈക്കോടതി കര്‍ശന ഉപാധികളോടെ ജാമ്യമനുവദിച്ചത്. തുടര്‍ന്ന് ശനിയാഴ്ച ഇരുവരും ജയില്‍ മോചിതരായി.