മ്യാന്‍മറില്‍ മുസ്ലിംകള്‍ക്ക് നേരെ ബുദ്ധരുടെ ആക്രമണം; വീടുകളും കടകളും കത്തിച്ചു

Posted on: August 25, 2013 3:04 pm | Last updated: August 25, 2013 at 3:04 pm
SHARE

myanmarയാങ്ടണ്‍: വടക്കുപടിഞ്ഞാറന്‍ മ്യാന്‍മാറില്‍ ബുദ്ധ തീവ്രവാദികള്‍ മുസ്ലിം വീടുകള്‍ക്ക് തീവെച്ചു. 35 വീടുകളും 12 കടകളും കത്തിനശിച്ചു. ബുദ്ധ മത വിശ്വാസിയായ പെണ്‍കുട്ടിയെ മുസ്ലിം യുവാവ് പീഡിപ്പിച്ച സംഭവത്തില്‍ പ്രതിഷേധിച്ചായിരുന്നു ആക്രമണം. ഈ സംഭവത്തിലെ പ്രതിയെ പോലീസ് സ്‌റ്റേഷനില്‍ കൊണ്ടുവന്നപ്പോള്‍ തങ്ങള്‍ക്ക് വിട്ടുതരണമെന്ന ആവശ്യവുമായി ബുദ്ധമതക്കാര്‍ പോലീസ് സ്‌റ്റേഷന്‍ വളഞ്ഞു. എന്നാല്‍ പോലീസ് ഇത് അംഗീകരിക്കാന്‍ തയ്യാറായില്ല. ഇതില്‍ കുപിതരായ ഇവര്‍ വ്യാപക അക്രമം അഴിച്ചുവിടുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here