സബ്‌സിഡി വെളിച്ചെണ്ണക്ക് 80 രൂപ ഈടാക്കുന്നെന്ന്

Posted on: August 25, 2013 7:49 am | Last updated: August 25, 2013 at 7:49 am
SHARE

പത്തിരിപ്പാല: മാവേലി സൂപ്പര്‍ മാര്‍ക്കറ്റില്‍നിന്ന് സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്യുന്ന വെളിച്ചെണ്ണക്ക് 80 രൂപ ഈടാക്കുന്നതായി പരാതി. പത്തിരിപ്പാല ടൗണിലെ സപ്ലൈകോ മാവേലി സ്‌റ്റോറിലാണ് ഒരു ലിറ്റര്‍ ശബരി വെളിച്ചെണ്ണക്ക് 80 രൂപ ഈടാക്കുന്നതത്രെ.
റേഷന്‍ കാര്‍ഡുമായി എത്തുന്നവര്‍ക്ക് സബ്‌സിഡി നിരക്കായ 62 രൂപ നിരക്കില്‍ വില്‍പന നടത്താനാണ് സര്‍ക്കാര്‍ നിര്‍ദേശം.
ടൗണിലെ ചോലക്കല്‍ കോംപ്ലക്‌സില്‍ താമസിക്കുന്ന സി എന്‍ വിനോദാണ് പരാതിക്കാരന്‍.—പരാതിയുടെ അടിസ്ഥാനത്തില്‍ ഒറ്റപ്പാലം സപ്ലൈകോ ഡിപ്പോ മാനേജര്‍ വേലുച്ചാമി അന്വേഷണം നടത്തി. എന്നാല്‍, കമ്പ്യൂട്ടര്‍ തകരാറ് മൂലമാണ് വില നിശ്ചയിക്കാന്‍ കഴിയാതെ പോയതെന്ന് സ്‌റ്റോര്‍ ഇന്‍ ചാര്‍ജ് രാജേഷ് അറിയിച്ചു. തകരാര്‍ പരിഹരിച്ച് സബ്‌സിഡി നിരക്കിലാണ് വില്‍പന നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ച് പൗരസമിതി പ്രവര്‍ത്തകര്‍ മാവേലി സ്‌റ്റോറിന് മുന്നില്‍ റീത്ത് വെച്ച് പ്രതിഷേധിച്ചു. റസാഖ്, അമര്‍നാഥ്, സാദിഖ് പത്തിരിപ്പാല, വിനോദ് നേതൃത്വം നല്‍കി.—