എസ് എസ് എഫ് സംസ്ഥാന കൗണ്‍സില്‍ മൂന്നിയൂരില്‍

Posted on: August 25, 2013 7:33 am | Last updated: August 25, 2013 at 7:33 am
SHARE

കോഴിക്കോട്: എസ് എസ് എഫ് സ്റ്റേറ്റ് അര്‍ധ വാര്‍ഷിക കൗണ്‍സില്‍ ഈ മാസം 27, 28 തിയ്യതികളില്‍ മലപ്പുറം മൂന്നിയൂര്‍ നിബ്രാസില്‍ നടക്കും. കഴിഞ്ഞ ആറ് മാസക്കാലത്തെ പദ്ധതികള്‍ വിശകലനം ചെയ്തു ജൂണ്‍ ആറിന് യൂനിറ്റ് തലത്തില്‍ തുടക്കം കുറിച്ച കൗണ്‍സില്‍ നടപടിക്രമമാണ് സംസ്ഥാന കൗണ്‍സിലോടുകൂടി സമാപിക്കുക. ഘടകങ്ങളുടെ ഗ്രേഡിംഗ് അടിസ്ഥാനമാക്കി നടന്ന കൗണ്‍സിലുകളുടെ അവലോകന റിപ്പോര്‍ട്ട് ജില്ലാ നിരീക്ഷകന്‍മാര്‍ അവതരിപ്പിക്കും. ഡിസംബര്‍ വരെയുള്ള പദ്ധതികളുടെ കലണ്ടറിന് കൗണ്‍സില്‍ അംഗീകാരം നല്‍കും.
27ന് വൈകീട്ട് ഏഴിന് എസ് വൈ എസ് സംസ്ഥാന പ്രസിഡണ്ട് പൊന്‍മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ കൗണ്‍സിലിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും. ഇതോടനുബന്ധിച്ച് സ്റ്റേറ്റ് സെക്രട്ടറിയേറ്റ് വൈകീട്ട് മൂന്ന് മണിക്കും പ്രവര്‍ത്തക സമിതി അഞ്ചിനും നടക്കും. 28ന് വൈകീട്ട് അഞ്ചിന് ് കൗണ്‍സില്‍ സമാപിക്കും.
സ്റ്റുഡന്റ്‌സ് സെന്ററില്‍ നടന്ന സംസ്ഥാന സെക്രേട്ടറിയറ്റ് യോഗം വി അബ്ദുല്‍ ജലീല്‍ സഖാഫിയുടെ അധ്യക്ഷതയില്‍ എന്‍ എം സ്വാദിഖ് സഖാഫി ഉദ്ഘാടനം ചെയ്തു. എന്‍ വി അബ്ദുര്‍റസാഖ് സഖാഫി, എം അബ്ദുല്‍ മജീദ്, അബ്ദുര്‍റശീദ് സഖാഫി കുറ്റിയാടി, കെ ഐ ബശീര്‍, എ എ റഹീം, അബ്ദുര്‍റശീദ് നരിക്കോട്, പി വി അഹ്മദ് കബീര്‍ പ്രസംഗിച്ചു. ഉമര്‍ ഓങ്ങല്ലൂര്‍ സ്വാഗതവും കെ അബ്ദുല്‍ കലാം നന്ദിയും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here