Connect with us

National

മുഴുവന്‍ പ്രതികളും അറസ്റ്റില്‍

Published

|

Last Updated

മുംബൈ: മുംബൈയില്‍ മാധ്യമപ്രവര്‍ത്തക കൂട്ടബലാത്സംഗത്തിനിയായ സംഭവത്തിലെ മുഴുവന്‍ പ്രതികളേയും പോലീസ് അറസ്റ്റ് ചെയതു. അഞ്ചാം പ്രതി സലീം അന്‍സാരി എന്ന ആളെ ഇന്ന് ഡല്‍ഹിയില്‍ വെച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്. കേസിലെ പ്രധാന പ്രതിയും പെണ്‍കുട്ടിയെ രണ്ട് വട്ടം പീഡനത്തിനിരയാക്കുകയും ചെയത ഖാസിം ബംഗാളി എന്നയാളെ ഇന്നലെ രാത്രി അറസ്റ്റ് ചെയ്തിരുന്നു.

മൂന്നാം പ്രതി സിറാജ് റഹ്മാന്‍, രണ്ടാം പ്രതി വിജയ് യാദവ് എന്നിവരെ ഇന്നലെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതിയെ സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം പോലീസ് പിടികൂയിയിരുന്നു. പ്രതികളെ ഈ മാസം 30 വരെ പോലീസ് കസ്റ്റഡിയില്‍ റിമാന്റ് ചെയ്തു.

 

Latest