കാലിക്കറ്റ് പ്രസ്സ് ക്ലബ്: കമാല്‍ വരദൂര്‍ പ്രസിഡന്റ്; എ വി ഷെറിന്‍ സെക്രട്ടറി

Posted on: August 24, 2013 6:21 pm | Last updated: August 24, 2013 at 8:24 pm
SHARE

calicut_pressclub---3കോഴിക്കോട്: കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ കമ്മിറ്റിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ പ്രസിഡന്റായി കമാല്‍ വരദൂര്‍ (ചന്ദ്രിക), സെക്രട്ടറിയായി എ.വി ഷെറിന്‍ (മാധ്യമം) എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. എം.പി രാമചന്ദ്രന്‍ (വീക്ഷണം), എം.പി പ്രശാന്ത് (ടൈംസ് ഓഫ് ഇന്ത്യ) എന്നിവര്‍ വൈസ് പ്രസിഡണ്ടുമാരായും വിജയിച്ചു.
ട്രഷററായി ജെ.എസ് ഷനില്‍ (മംഗളം), ജോയിന്റ് സെക്രട്ടറിമാരായി ടി.കെ ബാലനാരായണന്‍ (കേരളകൗമുദി), എസ്.എന്‍ രജീഷ് (മനോരമ ന്യൂസ്), എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി എ.വി ഫര്‍ദിസ് (വര്‍ത്തമാനം), എ. ബിജുനാഥ് (മാധ്യമം), ഒ. രാജീവന്‍ (ദീപിക), എം.ആര്‍ ദിനേശ് കുമാര്‍ (ജന്മഭൂമി), മണ്ണില്‍ സജീവന്‍ (ജയ്ഹിന്ദ് ടി.വി), എം. വ്യാസ് (മാതൃഭൂമി ന്യൂസ്) എന്നിവര്‍ നേരത്തെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. റിട്ടണിംഗ് ഓഫീസര്‍ ടി.കെ. അബ്ദുള്‍ ഗഫൂര്‍ തെരഞ്ഞെടുപ്പ് നടപടികള്‍ നിയന്ത്രിച്ചു.