സോഷ്യല്‍ മീഡിയയെ അപക്വമായി കൈകാര്യം ചെയ്യരുത്: പ്രധാനമന്ത്രി

Posted on: August 24, 2013 4:37 pm | Last updated: August 24, 2013 at 4:37 pm
SHARE

manmohan singhന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയയെ അപക്വമായി കൈകാര്യം ചെയ്യരുതെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് പറഞ്ഞു. മാധ്യമങ്ങള്‍ സര്‍ക്കാറിന്റെ ശത്രുക്കളല്ലെന്നും വിമര്‍ശനങ്ങള്‍ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ന്യൂഡല്‍ഹിയില്‍ പുതുതായി നിര്‍മിച്ച മീഡിയ സെന്ററിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിനുള്ള ആവേശം അപവാദപ്രചരണമായി മാറരുത്. പത്രപ്രവര്‍ത്തനം വേട്ടയാടലല്ല. 90കളില്‍ രാജ്യത്ത് അവതരിപ്പിക്കപ്പെട്ട സാമ്പത്തിക നവീകരണങ്ങളുടെ ഗുണഫലങ്ങള്‍ അനുഭവിച്ചവരില്‍ നല്ലൊരു ശതമാനവും മാധ്യമങ്ങളാണെന്നും പ്രധാനമന്ത്രി പറഞ്ഞു.