Connect with us

International

പത്തുലക്ഷം കുട്ടികള്‍ സിറിയയില്‍ നിന്നും പലായനം ചെയ്‌തെന്ന് യു എന്‍

Published

|

Last Updated

ഡമാസ്‌കസ്: കലാപകലുഷിതമായ സിറിയയില്‍ നിന്നും 10 ലക്ഷം കുട്ടികള്‍ പലായനം ചെയ്തതായി യു എന്നിന്റെ കണക്ക്. ഇതിന്റെ ഇരട്ടി കുട്ടികള്‍ വിവിധയിടങ്ങളില്‍ പോരാളികളായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും യു എന്‍ പറഞ്ഞു.

കഴിഞ്ഞദിവസം രാസായുധപ്രയോഗത്തില്‍ സിറിയയില്‍ 1000ലേറെ പിഞ്ചുകുട്ടികള്‍ കൊല്ലപ്പെട്ടിരുന്നു. സിറിയയിലെ കുട്ടികള്‍ മാനസികമായ നിരവധി പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. സമൂഹത്തോട് അവര്‍ക്ക് വെറുപ്പാണ് എന്നും ഐക്യരാഷ്ട്രസഭ പറയുന്നു.

നിലവിലെ കലാപ സാഹചര്യത്തില്‍ മിനുട്ടില്‍ രണ്ടുകുട്ടികള്‍ രാജ്യം വിടുന്നുണ്ടെന്നും യു എന്‍ അറിയിച്ചു. ഇറാഖ്, തുര്‍ക്കി, ലെബനന്‍, ജോര്‍ദാന്‍ എന്നിവിടങ്ങളിലേക്കാണ് ഭൂരിഭാഗവും പോകുന്നത്.

അതിനിടെ രാസായുധ പ്രയോഗത്തിനെതിരെ വിവിധ ലോകനേതാക്കളുടെ വിമര്‍ശനം ശക്തമായി.