യു പി എ കാലാവധി തികക്കുമെന്ന് സോണിയാഗാന്ധി

Posted on: August 24, 2013 1:02 pm | Last updated: August 24, 2013 at 1:02 pm
SHARE

sonia gandhiന്യൂഡല്‍ഹി: സര്‍ക്കാര്‍ കാലാവധി തികക്കുമെന്ന് യു പി എ അധ്യക്ഷ സോണിയാഗാന്ധി പറഞ്ഞു. നാഷണല്‍ മീഡിയ സെന്ററിന്റെ ഉദ്ഘാടനം ഡല്‍ഹിയില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു സോണിയ. ഇടക്കാല തെരെഞ്ഞെടുപ്പിന് സാധ്യതയില്ല. രാജ്യത്തിന്റെ ഉന്നമനം ലക്ഷ്യംവെച്ചുള്ള മാധ്യമ വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുന്നു. മംബൈയില്‍ ഫോട്ടോ ജേര്‍ണലിസ്റ്റ് പീഡനത്തിനിരയായത് തനിക്ക് വേദനയും ദുഖവും ഉണ്ടാക്കിയെന്നും സോണിയ പറഞ്ഞു.