പനമ്പാലത്തെ പാലം തകര്‍ച്ചാ ഭീഷണിയില്‍

Posted on: August 24, 2013 12:49 pm | Last updated: August 24, 2013 at 12:49 pm
SHARE

കല്‍പകഞ്ചേരി: കാലപ്പഴക്കം ചെന്ന ഇരിങ്ങാവൂര്‍ പയ്യനങ്ങാടി റോഡിലെ പനമ്പാലത്തെ പാലം തകര്‍ച്ചാ ഭീഷണിയില്‍. പാലത്തിന്റെ അടിഭാഗത്ത് നിര്‍ മാണത്തിന് ഉപയോഗിച്ചതായ ഇരുമ്പ് കമ്പി സിമന്റ് അടര്‍ന്ന് പോയതിനാല്‍ പുറത്തേക്ക് കാണുന്ന നിലയിലാണ്.
ദിനം പ്രതി ബസുകള്‍ ഉള്‍പ്പെടെ നൂറുകണിക്കിന്‍ വാഹനങ്ങള്‍ കടന്ന് പോകുന്ന പാലം ഇനിയും പുതുക്കി പണിയുന്നതിനുള്ള നടപടികലായിട്ടില്ല. വീതി കുറവ് കാരണം ഇരുവശത്ത് നിന്നും എത്തുന്ന വലിയ വാഹനങ്ങള്‍ക്ക് ഒരേ സമയം പാലത്തിലൂടെ കടന്ന് പോകാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. തിരൂര്‍ നഗര സഭയെയും ചെറിയമുണ്ടം പഞ്ചായത്തിനെയും പരസ്പരം ബന്ധിപ്പിക്കുന്നതാണ് ഈ പാലം. മുന്‍ സര്‍ക്കാറിന്റെ കാലത്ത് കെ ടി ജലീല്‍ എം എല്‍ എ പാലത്തിന്റയും അപ്രോച്ച് റോഡിന്റയും നിര്‍ മാണത്തിനായി രണ്ട് കോടി രൂപയുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചിരുന്നു. എന്നാല്‍ ഇതിനോടനുബന്ധിച്ച് നിര്‍മിക്കുന്ന റോഡിന് ആവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിനായി പ്രദേശത്ത് തന്നെ ഭൂവുടമകളുടെ യോഗം ചേരുകയും ചെയ്തിരുന്നു. എന്നാല്‍ ഈ ആവശ്യത്തിനുള്ള ഭൂമി വിട്ടുനല്‍കാന്‍ ഭൂവുടമകള്‍ തയ്യാറെല്ലാതായതോടെയാണ് പാലത്തിന്റയും അപ്രോച്ച് റോഡിന്റയും പണി പ്രാരംഭ നടപടികളില്‍ തന്നെ അവസാനിച്ചെതെന്നാണ് അറിയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here