സാഹിത്യോത്സവ് ഇന്ന്

Posted on: August 24, 2013 12:48 pm | Last updated: August 24, 2013 at 12:48 pm
SHARE

മലപ്പുറം: എസ് എസ് എഫ് മലപ്പുറം ഡവിഷന്‍ സാഹിത്യോത്സവിന് ഇന്ന് മേല്‍മുറി പുല്ലാരയില്‍ തുടക്കമാകും. മത്സര പരിപാടികള്‍ രാവിലെ 8.30 മുതല്‍ ആരംഭിക്കും. വൈകുന്നേരം അഞ്ചിന് എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് ജലീല്‍ സഖാഫി കടലുണ്ടി ഉദ്ഘാടനം ചെയ്യും. ഡിവിഷന്‍ പ്രസിഡന്റ് അബ്ബാസ് സഖാഫി കോഡൂര്‍ അധ്യക്ഷത വഹിക്കും. ഒന്‍പത് സെക്ടറുകളില്‍ നിന്നായി മൂന്നൂറോളം വിദ്യാര്‍ഥികള്‍ പങ്കെടുക്കും. ഒന്‍പത് വേദികളിലായാണ് മത്സരം നടക്കുക. നാളെ വൈകുന്നേരം അഞ്ചിന് നടക്കുന്ന സമാപന സംഗമം എസ് വൈ എസ് സംസ്ഥാന സെക്രട്ടറി മുസ്തഫ മാസ്റ്റര്‍ കോഡൂര്‍ ഉദ്ഘാടനം ചെയ്യും. എന്‍ എം സ്വാദിഖ് സഖാഫി, ഇബ്‌റാഹീം ബാഖവി മേല്‍മുറി, ദുല്‍ഫുഖാറലി സഖാഫി, സൈനുദ്ദീന്‍ സഖാഫി ഇരുമ്പുഴി, ഫഖ്‌റുദ്ദീന്‍ താണിക്കല്‍ പ്രസംഗിക്കും.

തിരൂരങ്ങാടി: സെക്ടര്‍ എസ് എസ് എഫ് സാഹിത്യോത്സവ് ഇന്നും നാളെയും തിരൂരങ്ങാടി ആലിമുസ്‌ലിയാര്‍ സ്‌ക്വയറില്‍ നടക്കും. പ്രൊഫ. എ പി അബ്ദുല്‍വഹാബ് ഉദ്ഘാടനം ചെയ്യും. സി കെ ശക്കീര്‍ അരിമ്പ്ര സന്ദേശപ്രഭാഷണം നടത്തും. സയ്യിദ് ഹുസൈന്‍ സഖാഫി അധ്യക്ഷതവഹിക്കും. എസ് എസ് എഫ് മൂന്നിയൂര്‍ സെക്ടര്‍ സാഹിത്യോത്സവ് ഇന്നും നാളെയും കളിയാട്ടമുക്ക് പിടി ഉസ്താദ് നഗറില്‍ നടക്കും.ഇന്ന് വൈകുന്നേരം 4.30ന് സാംസ്‌കാരിക ഘോഷയാത്രനടക്കും. സാഹിത്യോത്സവ് സ്വാദിഖ് സഖാഫി പെരിന്താറ്റിരിഉദ്ഘാടനം ചെയ്യും. നാളെ വൈകുന്നേരം സമാപന ചടങ്ങില്‍ പി കെ എസ് തങ്ങള്‍ തലപ്പാറ അബൂബക്കര്‍ മാസ്റ്റര്‍ പടിക്കല്‍ അബ്ദുല്‍മജീദ് അഹ്‌സനി ചെങ്ങാനി സംബന്ധിക്കും. നന്നമ്പ്ര സെക്ടര്‍ സാഹിത്യോത്സവ് ഇന്നും നാളെയും വെള്ളിയാമ്പുറത്ത് നടക്കും. ഇന്ന് വൈകുന്നേരം 4.30ന് കവി രാവണപ്രഭു ഉദ്ഘാടനംചെയ്യും.വാളെവൈകുന്നേരം ഏഴിന് സമാപന സമ്മേളനം സംസ്ഥാന വൈസ്പ്രസിഡന്റ് എന്‍ വി അബ്ദുറസാഖ് സഖാഫി ഉദ്ഘാടനം ചെയ്യും. വെന്നിയൂര്‍ സെക്ടര്‍ സാഹിത്യോത്സവ് ഇന്നും നാളെയും വെന്നിയൂര്‍ പാറമ്മലില്‍ നടക്കും.