Connect with us

Kozhikode

ഓണാഘോഷം: കൈത്തറി വസ്ത്ര പ്രദര്‍ശന വിപണന മേള നാളെ മുതല്‍

Published

|

Last Updated

കോഴിക്കോട്: ഓണാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന കൈത്തറി വസ്ത്ര ഡയറകടറേറ്റിന്റേയും ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും ജില്ലാ കൈത്തറി വികസന സമിതിയുടെയും ആഭിമുഖ്യത്തില്‍ കൈത്തറി വസ്ത്ര പ്രദര്‍ശന വിപണന മേള നാളെ മുതല്‍ സെപ്റ്റംബര്‍ 15 വരെ പാവമണി റോഡിലെ റീജ്യനല്‍ പബ്ലിക് ഹെല്‍ത്ത് ലാബോറട്ടറി കോമ്പൗണ്ടില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.മേളയുടെ ഉദ്ഘാടനം നാളെ വൈകുന്നേരം അഞ്ചിന് മന്ത്രി എം കെ മുനീര്‍ നിര്‍വഹിക്കും. എം കെ രാഘവന്‍ എം പി വില്‍പ്പന ഉദ്ഘാടനം ചെയ്യും. മേളയില്‍ ജില്ലയിലെ പ്രാഥമിക കൈത്തറി സംഘങ്ങള്‍ക്ക് പുറമെ മറ്റ് ജില്ലകളില്‍ നിന്നുള്ള സഹകരണ സംഘങ്ങളും ഹാന്റക്‌സും ഹാന്റ്‌വീവും പങ്കെടുക്കും. സാരികള്‍, ദോത്തികള്‍, ഷര്‍ട്ടിംഗുകള്‍, ലുങ്കികള്‍, ഫര്‍ണിഷിംഗുകള്‍, ഫ്‌ളോര്‍മാറ്റുകള്‍ എന്നിവ മേളയുടെ മുഖ്യആകര്‍ഷണമാണ്. കൈത്തറി ഉത്പന്നങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാറിന്റെ 20 ശതമാനം റിബേറ്റ് ഉണ്ടാകും. ഓരോ ആയിരം രൂപയുടെ പര്‍ച്ചേഴ്‌സിനും ഓരോ സമ്മാനകൂപ്പണ്‍ വീതം നല്‍കും. അതത് ദിവസത്തെ കൂപ്പണുകള്‍ നറുക്കെടുത്ത് ഒരു ഭാഗ്യശാലിക്ക് 1000രൂപയുടെ കൈത്തറി വസ്ത്രങ്ങള്‍ സമ്മാനമായി നല്‍കുമെന്നും ഇവര്‍ പറഞ്ഞു. മനയത്ത് ചന്ദ്രന്‍, ഹൈറുന്നിസ, സി പി എം,ഗോവിന്ദന്‍ കെ, എം പി അബ്ദുര്‍റഷീദ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

---- facebook comment plugin here -----

Latest