Connect with us

Kerala

കര്‍ണാടകയില്‍ ഉപതെരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വിജയം

Published

|

Last Updated

ബംഗളൂരു: ലോക്‌സഭയിലേക്ക് ഉപതെരെഞ്ഞെടുപ്പ് നടന്ന കര്‍ണാടകയിലെ രണ്ട് മണ്ഡലങ്ങളിലും കോണ്‍ഗ്രസ് വിജയിച്ചു. മാണ്ഡ്യയില്‍ സിനിമാതാരം രമ്യയും ബാംഗ്ലൂര്‍ റൂറലില്‍ ഡി കെ സുരേഷുമാണ് വിജയിച്ചത്. രണ്ട് മണ്ഡലങ്ങളിലും ജെ ഡി എസിനെയാണ് കോണ്‍ഗ്രസ് തോല്‍പ്പിച്ചത്.
57892 വോട്ടുകള്‍ക്കാണ് രമ്യ ജയിച്ചത്. ജെ ഡി എസിന്റെ സി എസ് പുട്ടരാജഡായിരുന്നു എതിര്‍സ്ഥാനാര്‍ത്ഥി. മുന്‍ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വമിയുടെ ഭാര്യ അനിതാ കുമാരസ്വാമിയെ ഒരുലക്ഷത്തിലധികം വോട്ടുകള്‍ക്കാണ് ഡി കെ സുരേഷ് തോല്‍പിച്ചത്.

കഴിഞ്ഞ ബുധനാഴ്ചയാണ് തെരെഞ്ഞെടുപ്പ് നടന്നത്. തങ്ങളുടെ സ്ഥാനാര്‍ത്തികളെ പിന്‍വലിച്ച് ജെ ഡി എസിന് പിന്കുണ പ്രഖ്യാപിക്കുകയാണ് ബി ജെ പി ചെയ്തത്.
രാജ്യത്ത് പൊതുതെരെഞ്ഞെടുപ്പ് വരാനിരിക്കെ കോണ്‍ഗ്രസിന് ആത്മവിശ്വാസം നല്‍കുന്ന വിജയമാണിത്.

 

Latest