അയോധ്യ യാത്ര: വി എച്ച് പി നേതാക്കള്‍ക്കെതിരെ അറസ്റ്റ് വാറന്റ്

Posted on: August 24, 2013 11:06 am | Last updated: August 24, 2013 at 12:34 pm
SHARE

vhpലക്‌നൗ: വി എച്ച് പി അയോധ്യയാത്രക്ക് മുന്നോടിയായി മുതിര്‍ന്ന നേതാക്കളായ അശോക് സിംഗാള്‍, പ്രവീണ്‍ തൊഗാഡിയ എന്നിവരുള്‍പ്പടെ എഴുപത് പേര്‍ക്കെതിരെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. നേരത്തെ സര്‍ക്കാര്‍ ഈ യാത്ര നിരേധിച്ചിരുന്നു. ഞായറാഴ്ചയാണ് യാത്ര. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കണമെന്നാവശ്യപ്പെട്ടാണ് വി എച്ച് പിയുടെ യാത്ര. ഇരുപതോളം വി എച്ച് പി പ്രവര്‍ത്തകര്‍ കരുതല്‍ തടങ്കലിലാണ്.

അരലക്ഷം ആള്‍ക്കാരെയാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ഇതിെ നേരിടാനുള്ള സുരക്ഷാസംബിധാനങ്ങള്‍ സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്.