പി സി ജോര്‍ജിനെ നിയന്ത്രിക്കേണ്ടത് പാര്‍ട്ടിയെന്ന് വയലാര്‍ രവി

Posted on: August 24, 2013 9:47 am | Last updated: August 24, 2013 at 9:47 am
SHARE

രുവനന്തപുരം: ചീഫ് വിപ്പ് പി സി ജോര്‍ജിനെതിരെ കേന്ദ്രമന്ത്രി വയലാര്‍ രവി. ജോര്‍ജ് സര്‍ക്കാരിന്റെ ചീഫ് വിപ്പാണെന്നും ആ ബോധത്തോടുകൂടി വേണം ജോര്‍ജ് പ്രവര്‍ത്തിക്കാനെന്നും രവി പറഞ്ഞു.

ചീഫ് വിപ്പ് സര്‍ക്കാരിന്റെ വക്താവാണ്. അതിന്റെ മാന്യതക്കനുസരിച്ച് പ്രവര്‍ത്തിച്ചില്ലെങ്കില്‍ ചിലപ്പോള്‍ പ്രതിഷേധങ്ങള്‍ ഉണ്ടാകുമെന്നും ജോര്‍ജിനെ നിയന്ത്രിക്കേണ്ടത് അദ്ദേഹത്തിന്റെ പാര്‍ട്ടിയാണെന്നും രവി പറഞ്ഞു.