Connect with us

Kerala

ഓണം സ്‌പെഷ്യല്‍ അരിക്ക് 21 രൂപ; പദ്ധതി ഇത്തവണയും പ്രഹസനമാകും

Published

|

Last Updated

തിരുവനന്തപുരം: ഓണത്തിനായി കേന്ദ്ര സര്‍ക്കാര്‍ അധികം അനുവദിക്കുന്ന അരിക്ക് കിലോക്ക് 21 രൂപ വിലവരുമെന്നതിനാല്‍ ഓണം സ്‌പെഷ്യ ല്‍ അരി പദ്ധതി ഇത്തവണയും പ്രഹസനമായേക്കും. വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തില്‍ സബ്‌സിഡി നല്‍കി സ്‌പെഷ്യ ല്‍ അരി നല്‍കാന്‍ തീരുമാനിച്ചാല്‍ തന്നെ സര്‍ക്കാറിന് അത് വന്‍ ബാധ്യതയാകും.
എന്നാല്‍ സബ്‌സിഡി നല്‍കുന്നതിന് ധന വകുപ്പ് തടസ്സം നില്‍ക്കുമെന്നതിനാല്‍ ഈ ശ്രമം വിജയം കാണാനിടയില്ല. ഇങ്ങനെ വന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ പോലെ വന്‍ വിലക്ക് കേന്ദ്രം നല്‍കുന്ന അരി മുഴുവന്‍ സംസ്ഥാനത്തിന് ഏറ്റെടുക്കാന്‍ കഴിയാത്ത അവസ്ഥ വരും.
കഴിഞ്ഞ വര്‍ഷവും ഓണത്തിന് അധികമായി 60000 ടണ്‍ അരി കേന്ദ്രം അനുവദിച്ചിരുന്നെങ്കിലും ആരും വാങ്ങാനില്ലാത്തത് കാരണം ഇതില്‍ 5800 ടണ്‍ അരിമാത്രമാണ് കേരളം ഏറ്റെടുത്തത്. അതും പലയിടത്തും ഇപ്പോഴും കെട്ടിക്കിടപ്പുണ്ട്. അത് സപ്ലൈകോ വഴി വിറ്റഴിക്കാനുള്ള നീക്കവും വിജയിച്ചിട്ടില്ല. അതുകാരണം ഇത്തവണയും ആവശ്യക്കാരില്ലെങ്കില്‍ അധികം അരി എടുക്കേണ്ടന്നാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. സബ്‌സിഡി കൊടുത്ത് വിതരണം ചെയ്യാനാണെങ്കില്‍ കുറഞ്ഞത് 8.90 രൂപക്കെങ്കിലും വില്‍ക്കണം. പക്ഷേ ഇത്രയും സാമ്പത്തിക ബാധ്യത ഏറ്റെടുക്കാന്‍ സംസ്ഥാന ധന വകുപ്പ് അനുമതി നല്‍കാനിടയില്ല.
കഴിഞ്ഞ തവണയും സബ്‌സിഡി നല്‍കാനുള്ള നീക്കത്തെ ധന വകുപ്പ് എതിര്‍ത്തിരുന്നു. അതിനാലാണ് സബ്‌സിഡി നല്‍കാനുള്ള നീക്കത്തില്‍ നിന്ന് കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ പിന്മാറിയത്. അതേസമയം, റേഷന്‍ അരിയുടെ വിലയെ അപേക്ഷിച്ച് വന്‍ വില നല്‍കേണ്ടിവരുന്നതിനാല്‍ ഉപഭോക്താക്കള്‍ സ്‌പെഷ്യല്‍ അരി ഉപയോഗപ്പെടുത്താന്‍ താത്പര്യം കാണിക്കാനിടയില്ലെന്നതാണ് പദ്ധതിയെ പ്രഹസനമാക്കുന്നത്.
ഈ സാഹചര്യത്തില്‍ കേന്ദ്രം അധികം അനുവദിക്കുന്ന അറുപതിനായിരം ടണ്‍ അരി ഏറ്റെടുക്കുന്നത് സംസ്ഥാനത്തിന് ബാധ്യതയാകും. വന്‍ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്നതിനാല്‍ സ്‌പെഷ്യല്‍ അരിക്ക് സബ്‌സിഡി കൊടുക്കാനും സര്‍ക്കാറിന് കഴിയാത്ത അവസ്ഥയാണ്.
അളവ് കുറച്ചിട്ടുണ്ടെങ്കിലും നിലവില്‍ ബി പി എല്‍ കാര്‍ഡ് ഉടമകള്‍ക്ക് ഒരു രൂപക്കും എ പി എല്ലുകാര്‍ക്ക് 8.90 പൈസക്കും അരിലഭിക്കും. ഇതിനു പുറമെ സപ്ലൈകോയില്‍ നിന്ന് 21 രൂപക്ക് കുത്തരിയും കിട്ടുമെന്നിരിക്കെ 21 രൂപ മുടക്കി അരിക്കായി റേഷന്‍ കടകളെ ആശ്രയിക്കുമോ എന്നാണ് ആശങ്ക. മാത്രമല്ല വന്‍ തുക തുക മുടക്കി അരി ഏറ്റെടുക്കാന്‍ റേഷന്‍ വ്യാപാരികളും തയാറാകില്ലെന്നതും സ്‌പെഷ്യല്‍ അരി പദ്ധതിയെ പ്രതിസന്ധിയിലാക്കും.
നിലവില്‍ കേരളത്തിന് ലഭിക്കേണ്ട അധിക അരിവിഹതത്തിന്റ കാര്യത്തില്‍ ഇനിയും തീരുമാനമുണ്ടാകാത്ത സാഹചര്യത്തില്‍ ബി പി എല്‍ കാര്‍ഡ് ഉടമകള്‍ക്ക് ലഭിക്കുന്ന ഒരു രൂപ അരിയില്‍ വന്ന കുറവ് ഓണത്തിന് ശേഷവും പരിഹരിക്കാനിടയില്ല. അരിവിഹിതത്തില്‍ കുറവ് വന്നതിനെ തുടര്‍ന്ന് ബി പി എല്ലുകാര്‍ക്ക് നിലവില്‍ 18 കിലോ ആരിയാണ് ലഭിച്ചുവരുന്നത്.

ബ്യൂറോ ചീഫ്, തിരുവനന്തപുരം

Latest