സെക്രട്ടേറിയറ്റ് ഉപരോധം: ചില മാധ്യമങ്ങള്‍ പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിച്ചെന്ന് എ ഡി ജി പി

Posted on: August 24, 2013 9:18 am | Last updated: August 24, 2013 at 9:18 am
SHARE

senkumar ipsതിരുവനന്തപുരം: ഉപരോധ സമരം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ ചില മാധ്യമങ്ങള്‍ വാര്‍ത്തകള്‍ സൃഷ്ടിച്ച് പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിച്ചതായി ഇന്റലിജന്‍സ് എ ഡി ജി പി. ടി പി സെന്‍കുമാര്‍.
ഉപരോധിക്കുമെന്ന് പറഞ്ഞിരുന്ന ഗേറ്റ് ഉപരോധിച്ചിട്ടില്ലെന്നും സമരത്തില്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ടില്ലെന്നും റിപ്പോര്‍ട്ട് ചെയ്തതിലൂടെ മാധ്യമങ്ങള്‍ സമരം നീട്ടിക്കൊണ്ടുപോകാനും അക്രമാസക്തമാക്കാനുമാണ് ശ്രമിച്ചത്. കേരള പൊലീസ് അസോസിയേഷന്റെ 2013-14 വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു സെന്‍കുമാര്‍.
ഉപരോധ സമരത്തിന് ശേഷം പോലീസ് പാലിച്ച സംയമനത്തെ പ്രശംസിച്ച് ചില മാധ്യമങ്ങള്‍ എഡിറ്റോറിയല്‍ എഴുതിയത് കേരള പോലീസിനെ സംബന്ധിച്ച് വലിയ അംഗീകാരമാണെന്നും സെന്‍കുമാര്‍ പറഞ്ഞു. കെ പി എ സംസ്ഥാന പ്രസിഡന്റ് പി ഡി ഉണ്ണി അധ്യക്ഷത വഹിച്ചു. എ ഡി ജി പി സൗത്ത് സോണ്‍ എ ഹേമചന്ദ്രന്‍, തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷനര്‍ പി വിജയന്‍, ഡി സി പി. ഡോ. എ ശ്രീനിവാസ്, കെ പി എ ജനറല്‍ സെക്രട്ടറി ജി ആര്‍ അജിത്ത് പ്രസംഗിച്ചു.