Connect with us

Kerala

ജാമ്യം ലഭിച്ച ജോപ്പനും ശാലുമേനോനും ഇന്ന് ജയില്‍മോചിതരാകും

Published

|

Last Updated

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പുകേസിലെ പ്രതികളായ ശാലുമേനോനും ടെനി ജോപ്പനും ഇന്ന് ജയില്‍മോചിതരായേക്കും. ഇന്നലെയാണ് ഹൈക്കോടതി ഇരുവര്‍ക്കും ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ഇരുവര്‍ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

പത്തനംതിട്ടക്കാരനായ ശ്രീധരന്‍നായരുടെ പരാതിയിലാണ് ജൂണ്‍ 28ന് മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫംഗമായ ടെനി ജോപ്പനെ പോലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം സ്വദേശി റാസിക്കലിയുടെ പരാതിയിലാണ് സീരിയല്‍ സിനിമാ നടി ശാലുമേനോന്‍ അറസ്റ്റിലായത്.

ജോപ്പന്‍ പത്തനംതിട്ട ജില്ലാ ജയിലിലും ശാലുമേനോന്‍ അട്ടക്കുളങ്ങര വനിതാജയിലിലുമാണ് ഇപ്പോഴുള്ളത്.

Latest