Connect with us

Malappuram

താനൂരില്‍ മുഖ്യമന്ത്രിയുടെ സുരക്ഷക്ക് നിയോഗിച്ചത് എഴുനൂറോളം പോലീസുകാരെ

Published

|

Last Updated

താനൂര്‍: താനൂര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് ഉദ്ഘാടനം ചെയ്യാനെത്തിയ ഉമ്മന്‍ചാണ്ടിയുടെ സുരക്ഷാ സംവിധാനത്തിനെത്തിയത് ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരടക്കം എഴുനൂറോളം പോലീസ് സംഘം. ഇന്നലെ രാവിലെ പത്തോടെ കോളജ് ഉദ്ഘാടനം നടക്കുന്നതോടനുബന്ധിച്ചു വ്യാഴാഴ്ചയോടെ പോലീസ് വ്യൂഹം എത്തികൊണ്ടിരുന്നു. കോഴിക്കോട് റൂറല്‍ എസ് പി രാജമോഹന്‍, പാലക്കാട് എസ് പി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പോലീസ് സന്നാഹം.
മുന്നൂറോളം സായുധപോലീസും 35 വനിതാ പോലീസും 250 ലോക്കല്‍ പോലീസും മലപ്പുറംഡിവൈ എസ് പി അഭിലാഷ്, തിരൂര്‍ ഡി വൈ എസ് പി സെയ്താലി, മലപ്പുറം നാര്‍ക്കോട്ടിക് സെല്‍ ഡി വൈഎസ് പി അബ്ദുല്‍ ഖാദര്‍, പെരിന്തല്‍മണ്ണ ഡി വൈ എസ് പി വിജയകുമാര്‍, തൃശൂര്‍ മേഖലാ(എസ്.എസ്.ബി) ഡിവൈ.എസ്.പി: സൈഫുദ്ദീന്‍ സൈദ്, മലപ്പുറം(എസ്.എസ്.ബി) ഡി വൈ.എസ് പി രാജു, സി ഐ അസൈനാര്‍, എട്ട്(എസ്.എസ്.ബി) എസ്.ഐമാര്‍, കൊണ്ടോട്ടി, മഞ്ചേരി, വണ്ടൂര്‍, നിലമ്പൂര്‍, തിരൂരങ്ങാടി, പൊന്നാനി, വളാഞ്ചേരി, താനൂര്‍ എന്നീ സ്‌റ്റേഷനുകളിലെ സി.ഐമാരും 11 പോലീസ് സ്‌റ്റേഷനിലെ എസ് ഐമാരും താനൂര്‍ സ്‌റ്റേഷനിലെ പോലീസുകാരും ഹോംഗാര്‍ഡുകളും സുരക്ഷാ സംവിധാനത്തില്‍ പ്രവര്‍ത്തിച്ചിരുന്നു.
ഉദ്ഘാടനത്തിനു മുന്നോടിയായി രണ്ടു തവണ ഉദ്ഘാടനവേദി സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധനയും നടത്തിയിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇതു രണ്ടാം തവണയാണു താനൂരില്‍ എത്തുന്നതെങ്കിലും താനൂര്‍ കണ്ട ഏറ്റവും വലിയ പോലീസ് പട താനൂരുകാരുടെ ചിരകാലാഭിലാഷമായ ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് ഉദ്ഘാടനത്തോടനുബന്ധിച്ചാണെന്ന് ഓര്‍മിക്കാനുണ്ടായിരിക്കും.

---- facebook comment plugin here -----

Latest