എസ് എസ് എഫ് ദഅ്‌വ മീറ്റ്

Posted on: August 24, 2013 1:46 am | Last updated: August 24, 2013 at 1:46 am
SHARE

മലപ്പുറം: എസ് എസ് എഫ് ക്യാമ്പസ് ദഅവ മീറ്റ് ജില്ലാതല ഉദ്ഘാടനം എം ഇ എസ് മമ്പാട് കോളജില്‍ സംസ്ഥാന പ്രവര്‍ത്തകസമിതി അംഗം കെ സൈനുദ്ദീന്‍ സഖാഫി നിര്‍വഹിച്ചു. ഈ മാസം 30ന് 14 ഡിവിഷനുകളിലും ഡിവിഷന്‍തല ഉദ്ഘാടനങ്ങള്‍ നടക്കും. അടുത്ത മാസം ആദ്യവാരത്തില്‍ ജില്ലയിലെ എല്ലാ ക്യാമ്പസുകളിലും തുടക്കം കുറിക്കും.
ശേഷം ആഴ്ചയിലൊരിക്കല്‍ തുടര്‍ന്ന് നടക്കുകയും ചെയ്യും. ജില്ലാ ക്യാമ്പസ് സമിതി ചെയര്‍മാന്‍ എ മുഹ്‌യുദ്ദീന്‍ സഖാഫി ചീക്കോട് അധ്യക്ഷത വഹിച്ചു. ജില്ലാ കള്‍ച്ചറല്‍ സെക്രട്ടറി എം അബ്ദുര്‍റഹ്മാന്‍, ജില്ലാ ക്യാമ്പസ് സെക്രട്ടറി ടി അബ്ദുന്നാസര്‍, എസ് എസ് എഫ് മമ്പാട് യൂനിറ്റ് സെക്രട്ടറി ഹുസ്‌നുല്‍ മുബാറക് പ്രസംഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here