ചോര്‍ന്നൊലിക്കുന്ന ഓലഷെഡില്‍ അഞ്ചച്ചവിടി പഴറ്റ്കുഴി അങ്കണ്‍വാടി

Posted on: August 24, 2013 1:43 am | Last updated: August 24, 2013 at 1:43 am
SHARE

കാളികാവ്: പഞ്ചായത്തില്‍ അഞ്ചച്ചവിടി വാര്‍ഡിലെ പഴറ്റ്കുഴി അങ്കണ്‍വാടി ഇന്നും സ്ഥിതി ചെയ്യുന്നത് ചോര്‍ന്നൊലിക്കുന്ന ഒല ഷെഡില്‍. പത്ത് വര്‍ഷം മുമ്പ് പ്രവര്‍ത്തനം തുടങ്ങിയ അംങ്കണ്‍വാടിക്കാണ് കാലമേറെ മാറിയിട്ടും അസൗകര്യങ്ങളുടെ വീര്‍പ്പ്മുട്ടലില്‍ അധ്യയനം നടത്തേണ്ടി വരുന്നത്.
പ്രദേശത്തെ പാവപ്പെട്ട കുടുംബങ്ങളിലെ കുട്ടികള്‍ പഠിക്കുന്ന സ്ഥാപനത്തിന്റെ ദുരവസ്ഥ പരിഹരിക്കാന്‍ ഗ്രാമസഭകളില്‍ നാട്ടുകാര്‍ പലതവണ ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടി കടലാസ്സിലൊതുങ്ങി. സ്വന്തമായി കെട്ടിടമില്ലാത്തതിനാല്‍ കുരുന്നുകളുടെ ഈ വിദ്യാലയം വര്‍ഷങ്ങളായി വാടകക്കെട്ടിടങ്ങളില്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുകയാണ്. ഇപ്പോഴും കെട്ടിടത്തിന് ഫണ്ട് അനുവദിച്ചതായി വാര്‍ഡ് അംഗം കെ. കുഞ്ഞാപ്പഹാജി പറയുന്നുണ്ട്. എന്നാല്‍ ഈ ഉറപ്പ് പാലിക്കപ്പെടുമോ എന്ന ആശങ്കയിലാണ് നാട്ടുകാര്‍.

LEAVE A REPLY

Please enter your comment!
Please enter your name here