സി എം വലിയുല്ലാഹി ആണ്ട് നേര്‍ച്ചക്ക് മടവൂരില്‍ ഉജ്ജ്വല സമാപനം

Posted on: August 24, 2013 1:38 am | Last updated: August 24, 2013 at 1:38 am
SHARE

cmcentre madavoor photoമടവൂര്‍ : മത സാമൂഹിക രംഗത്ത് സേവനം തുടരുന്ന മടവൂര്‍ സി എം സെന്ററിന്റെ ദിക്‌റ് ദുആ വാര്‍ഷിക സമ്മേളനം സമാപിച്ചു. സയ്യിദ് യൂസുഫുല്‍ ബുഖാരി വൈലത്തൂരിന്റെ അധ്യക്ഷതയില്‍ ശൈഖ് അഹ്മദ് സുലൈമാന്‍ അല്‍മിസ്‌രി ഉദ്ഘാടനം നിര്‍വഹിച്ചു. അഖിലേന്ത്യാ ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തി. എ പി മുഹമ്മദ് മുസ്‌ലിയാര്‍ കാന്തപുരം, കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍, എ പി അബ്ദുല്‍ ഹകീം അസ്ഹരി, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, സി എം ഇബ്‌റാഹീം, ഹംസക്കോയ ജസരി അമീനി ദ്വീപ്, ടി കെ അബ്ദുര്‍റഹ്മാന്‍ ബാഖവി, അബൂബക്കര്‍ സഖാഫി പന്നൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
വൈകീട്ട് ഏഴിന് നടന്ന ദിക്‌റ് ദുആ സമ്മേളനത്തില്‍ ബുര്‍ദ, സി എം മൗലിദ്, സ്വലാത്ത്, ദിക്‌റ് മജ്‌ലിസ് തുടങ്ങിയ പരിപാടികളും നടന്നു. മുല്ലക്കോയ തങ്ങള്‍ പെരുമണ്ണ, ജമലുല്ലൈലി തങ്ങള്‍ കാസര്‍കോട്, കുഞ്ഞി സീതി കോയ തങ്ങള്‍, കുഞ്ഞു മോന്‍ തങ്ങള്‍, വയനാട് ഹസന്‍ മുസ്‌ലിയാര്‍, യു കെ മുഹമ്മദലി മുസ്‌ലിയാര്‍, യു കെ അബ്ദുല്‍ മജീദ് മുസ്‌ലിയാര്‍, അബുദുശുകൂര്‍ സഖാഫി, ശാഫി സഖാഫി, മുസ്ത്വഫ സഖാഫി മരഞ്ചാട്ടി സംബന്ധിച്ചു.