എസ് വൈ എസ് പാഠശാല: എസ് ആര്‍ ജി ക്യാമ്പ് 28ന്

Posted on: August 24, 2013 12:28 am | Last updated: August 24, 2013 at 12:28 am
SHARE

sysFLAGകോഴിക്കോട്: എസ് വൈ എസ് സംഘടനാ സ്‌കൂളിന്റെ ഭാഗമായി രൂപവത്കരിച്ച സ്റ്റേറ്റ് റിസോഴ്‌സ് ഗ്രൂപ്പിന്റെ ഒന്നാം ഘട്ട പരിശീലന ക്യാമ്പ് ബുധനാഴ്ച നടക്കും.
അടുത്ത മാസം ഒന്ന് മുതല്‍ ജില്ലകളില്‍ നടക്കുന്ന പാഠശാലകള്‍ക്ക് നേതൃത്വം നല്‍കുന്നതിന് സംസ്ഥാന സമിതി തിരെഞ്ഞടുത്ത അറുപതംഗ എസ് ആര്‍ ജിയില്‍ ദഅ്‌വ, സാന്ത്വനം, ആദര്‍ശം, ആത്മീയം, വ്യക്തിത്വവികസനം തുടങ്ങിയ അഞ്ച് വിഭാഗം ട്രെയിനര്‍മാര്‍ക്കാണ് ഒന്നാം ഘട്ടത്തില്‍ പരിശീലനം നല്‍കുന്നത്. കഴിഞ്ഞ ദിവസം വെട്ടിച്ചിറയില്‍ നടന്ന പണിപ്പുരയില്‍ വിവിധ വകുപ്പ് ഭാരവാഹികളുടെ ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞ ആശയങ്ങളെ സംഗ്രഹിച്ച് കാബിനറ്റ് എടുത്ത തീരുമാനങ്ങളെ പ്രയോഗവത്കരിക്കാനാവശ്യമായ ചര്‍ച്ചകളും പഠനങ്ങളുമാണ് പാഠശാലയില്‍ നടക്കുന്നത്.
ബുധനാഴ്ച കാലത്ത് പത്ത് മണി മുതല്‍ സമസ്ത സെന്ററിലെ എക്‌സിക്യൂട്ടീവ് ഹാളില്‍ ആരംഭിക്കുന്ന ക്യാമ്പില്‍ തിരഞ്ഞടുക്കപ്പെട്ട മുഴുവന്‍ അംഗങ്ങളും കൃത്യസമയത്ത് സംബന്ധിക്കണമെന്ന് സംഘടനാ കാര്യ സെക്രട്ടറി വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി അറിയിച്ചു