Connect with us

Thrissur

മദാറുദ്ദഅ്‌വയില്‍ വനിതാ വിദ്യാഭ്യാസ പദ്ധതികള്‍ക്ക് തുടക്കമിട്ടു

Published

|

Last Updated

വാടാനപ്പള്ളി: രണ്ട് പതിറ്റാണ്ട് കാലമായി തീരദേശത്ത് വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വാടാനപ്പള്ളി മദാറുദ്ദഅ്‌വയില്‍ വനിതാ വിദ്യാഭ്യാസ പദ്ധതികള്‍ ആരംഭിക്കുന്നു.
ശരീഅത്ത് കോളജ്, ഇംഗ്ലീഷ് സ്‌കൂള്‍, അനാഥ അഗതി കേന്ദ്രം എന്നീ രംഗങ്ങളില്‍ മദാറിന്റെ സംഭാവന ശ്രദ്ധേയമാണ് . മത – ഭൗതിക സമന്വയം അടിസ്ഥാനമാക്കി സെക്കന്‍ഡറി തലത്തിലുള്ള കലാലയം ആരംഭിക്കുകയാണ് ഒന്നാം ഘട്ട പദ്ധതി. ഇതിനായി കോഴിക്കോട് മര്‍കസ് കേന്ദ്രീകരിച്ചുള്ള ഹാദിയ കോഴ്‌സുമായി അഫ്‌ലിയേറ്റ് ചെയ്യും. പ്ലസ് വണ്‍ കൊമേഴ്‌സ് ഗ്രൂപ്പിനൊപ്പം ഖുര്‍ആന്‍, ഹദീസ്, ഫിഖ്ഹ്, ചരിത്രം, വിശ്വാസം എന്നിവ സംയോജിപ്പിച്ചു കൊണ്ടുള്ള “”ഹാദിയ”” പഠന രീതിയുടെ പ്രയോഗവത്കരണം ലക്ഷ്യമാക്കുന്നത്. ഹാന്‍ഡിക്രാഫ്റ്റ് , കൃഷിപരിചയം, ഹോം സയന്‍സ് തുടങ്ങിയവയും +1 കോഴ്‌സിനൊപ്പം നല്‍കുമെന്ന് ജനറല്‍ സെക്രട്ടറി സയ്യിദ് ഫസല്‍ തങ്ങള്‍ അറിയിച്ചു.
മദാര്‍ ഇംഗ്ലീഷ് സ്‌കൂളിന് വേണ്ടി രണ്ട് കോടി രൂപ ചെലവില്‍ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ കിന്റര്‍ഗാര്‍ട്ടനും സീനിയര്‍ സെക്കന്‍ഡറി ബ്ലോക്കും നിര്‍മിക്കും. ഇതിനായി ചേര്‍ന്ന യോഗത്തില്‍ മദാര്‍ പ്രസിഡന്റ് എം പി അബ്ദുല്‍ കരീം ഹാജി വെങ്കിടങ്ങ് അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. പി കെ ശിവാനന്ദന്‍ പദ്ധതി അവതരിപ്പിച്ചു. അബ്ദുല്‍ ഗഫൂര്‍ സഖാഫി, ആര്‍ എസ് ഷാഹിറലിയും സംസാരിച്ചു.

---- facebook comment plugin here -----

Latest