ഇന്ത്യന്‍ തടവുകാരെ പാക്കിസ്ഥാന്‍ മോചിപ്പിച്ചു

Posted on: August 24, 2013 6:00 am | Last updated: August 24, 2013 at 12:21 am
SHARE

കറാച്ചി: 337 ഇന്ത്യന്‍ തടവുകാരെ പാക്കിസ്ഥാന്‍ മോചിപ്പിച്ചു. അതിര്‍ത്തിയില്‍ യഥാര്‍ഥ നിയന്ത്രണ രേഖയില്‍ ഇരു രാജ്യങ്ങളുടെയും സേനകളുടെ വെടിവെപ്പിനെ തുടര്‍ന്ന് സംഘര്‍ഷം നിലനില്‍ക്കെയാണ് പാക്കിസ്ഥാന്റെ ഈ നീക്കം. മോചിതരായവരില്‍ മിക്കവരും മത്സ്യത്തൊഴിലാളികളാണ്.
കറാച്ചിയിലെ മലീര്‍ ജയിലില്‍ നിന്ന് 329 പേരെയും ലാന്‍ധി ഹോമില്‍ നിന്ന് പ്രായപൂര്‍ത്തിയാകാത്ത എട്ട് പേരേയുമാണ് വിട്ടയച്ചത്. മലീര്‍ ജയിലിലുള്ള ഒരു ഇന്ത്യന്‍ തടവുകാരനെ, പൗരത്വം സംബന്ധിച്ച് സംശയങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ മോചിപ്പിച്ചിട്ടില്ലെന്ന് ജയില്‍ സൂപ്രണ്ട് ഷുജ ഹൈദര്‍ അറിയിച്ചു.
സ്വന്തം വീടുകളിലേക്ക് മടങ്ങുന്നതില്‍ ഇന്ത്യന്‍ തടവുകാര്‍ വളരെ ആഹ്ലാദത്തിലാണെന്ന് ഷുജ ഹൈദര്‍ പറഞ്ഞു. എട്ട് എ സി ബസുകളിലാണ് ഇവരെ ലാഹോറിലേക്ക് അയച്ചത്. അവര്‍ക്ക് പാക് സര്‍ക്കാര്‍ ഭക്ഷണവും പണവും നല്‍കിയിരുന്നു. ഇവരെ ഇന്ന് വാഗ അതിര്‍ത്തിയില്‍ ഇന്ത്യന്‍ അധികൃതര്‍ക്ക് കൈമാറും. തര്‍ക്കവിധേയമായ സര്‍ ക്രീക്കില്‍ പാക്കിസ്ഥാന്‍ ജലാതിര്‍ത്തി ലംഘിച്ചതിനാണ് മത്സ്യത്തൊഴിലാളികളെ പിടികൂടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here