Connect with us

International

ആശങ്കയുണര്‍ത്തുന്ന സംഭവം: ബരാക് ഒബാമ

Published

|

Last Updated

വാഷിംഗ്ടണ്‍: സിറിയയില്‍ ബുധനാഴ്ച നടന്ന രാസായുധ പ്രയോഗം ആശങ്കയുണ്ടാക്കുന്ന സംഭവമാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. രാസായുധ പ്രയോഗം നടത്തിയത് സംബന്ധിച്ച് അമേരിക്ക തെളിവ് ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. തെളിയിക്കപ്പെട്ടാന്‍ അമേരിക്ക വേണ്ട നടപടി സ്വീകരിക്കും. അന്തര്‍ദേശിയ സമൂഹവുമായി അമേരിക്ക ആശയവിനിമയം നടത്തിക്കൊണ്ടിരിക്കുകയാണ്. ദേശീയ താത്പര്യം സംരക്ഷിച്ചുകെണ്ട് യു എസ് ഇതില്‍ ഇടപെടും എന്ന് ഒബാമ പറഞ്ഞു.
ഇതിനിടയില്‍ സിറിയയുടെ സഖ്യ കക്ഷിയായ റഷ്യ യു എന്‍ സംഘത്തെ അന്വേഷണത്തിനയക്കാനുള്ള ശ്രമം തുടങ്ങി. ദമസ്‌കസില്‍ മാത്രം നൂറു കണക്കിനാളുകള്‍ കൊല്ലപ്പെട്ടതായി സന്നദ്ധ പ്രവര്‍ത്തകര്‍ പറയുന്നു.
ഈ അക്രമത്തിന്റെ ഉത്തരവാദിത്വം ബശര്‍ അല്‍ അസദിനാണെന്ന് ബ്രിട്ടന്‍ കുറ്റപ്പെടുത്തി. എന്നാല്‍ ഇതുവരെയും യു എന്‍ സംഘത്തിന്റെ സന്ദര്‍ശനത്തെക്കുറിച്ച് സിറിയ പ്രതികരിച്ചിട്ടില്ല.
ഇതിനിടയില്‍ മരിച്ച സാധരണക്കാരുടെയും കുട്ടികളുടെയും കെടുതികള്‍ക്കിരയായ കുട്ടികളുടെയും നിരവധി ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. സിറിയയില്‍ നിന്ന് പലായനം ചെയ്ത കുട്ടികളുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞെന്നാണ് കണക്ക്. കാല്‍ കോടി കുട്ടികള്‍ സിറിയയില്‍ നിന്ന പാലയനം ചെയ്തിട്ടുണ്ട്. ഇത് ലജ്ജാകരമായ സംഭവ മാണെന്നും യൂനിസെഫ് പ്രതികരിച്ചു.

---- facebook comment plugin here -----

Latest