Connect with us

International

രാസായുധപ്രയോഗം: മനുഷ്യത്വത്തിനെതിരായ കുറ്റമെന്ന് യു എന്‍

Published

|

Last Updated

ദമസ്‌കസ്: സിറിയയിലെ രാസായുധ പ്രയോഗം മനഷ്യത്വത്തിനെതിരായ കുറ്റമായി കണക്കാക്കണമെന്ന് യു എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍. ഇക്കാര്യത്തില്‍ ഇനി സമയം കളയാനില്ലെന്നും നൂറുകണക്കിനാളുകളെ കൊന്നൊടുക്കുന്നതായ പ്രതിപക്ഷത്തിന്റെ പരാതിയില്‍ അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇവിടെ നിന്ന് ലഭിക്കുന്ന വാര്‍ത്തകള്‍ അമ്പരപ്പിക്കുന്നതും അപായകരവുമാണെന്ന് അദ്ദേഹം പറഞ്ഞു.
രാസായുധ പരിശോധനക്കുള്ള യു എന്‍ സംഘം ഇപ്പോള്‍ സിറിയയിലുണ്ട്. ഇതിനിടെയാണ് സിറിയ രാസായുധ ആക്രമണം നടത്തിയത്. സിറിയന്‍ പ്രസിഡന്റ് ബശര്‍ അസദിന് മേല്‍ സമ്മര്‍ദം ശക്തിപ്പെടുത്തണമെന്നും അദ്ദേഹം സിയൂളില്‍ സംസാരിക്കവെ പറഞ്ഞു. ആരെങ്കിലും എവിടെയെങ്കിലും ഏതു സാഹചര്യത്തിലും രാസായുധം പ്രയോഗിക്കുന്നത് അന്താരാഷ്ട്ര നിയമങ്ങള്‍ക്കെതിരാണെന്ന് മൂണ്‍ പറഞ്ഞു.
മനുഷ്യത്വത്തിനെതിരെയുള്ള ഇത്തരം ആക്രമണങ്ങള്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടവരുത്തും. ഇത്തരം സംഭവങ്ങള്‍ അന്താരാഷ്ട്ര സമൂഹത്തോടുള്ള വെല്ലുവിളിയാണ്. യു എന്‍ പ്രതിനിധി അംഗല കെനയെ ഉടന്‍ ദമസ്‌കസിലേക്ക് അയക്കുമെന്നും അദ്ദേഹം പറഞ്ഞു.

Latest