പശ്ചിമഡല്‍ഹിയില്‍ 22കാരി കൂട്ടമാനഭംഗത്തിനിരയായി

Posted on: August 23, 2013 7:56 pm | Last updated: August 23, 2013 at 7:56 pm
SHARE

rapeന്യൂഡല്‍ഹി: പശ്ചിമഡല്‍ഹിയില്‍ വിവാഹിതയായ യുവതി കൂട്ടമാനഭംഗത്തിനിരയായി. യുവതി മാത്രം വീട്ടില്‍ ഉള്ളപ്പോളാണ് പീഡനം നടന്നതെന്ന് പോലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ടു മൊഹിത് കുമാര്‍, വികാസ് ദഹിയ എന്നിവരെ കസ്റ്റഡിയില്‍ എടുത്തതായി പോലീസ് വ്യക്തമാക്കി. പശ്ചിമ ഡല്‍ഹിയിലെ ഉത്തം നഗര്‍ മേഖലയിലാണ് സംഭവം.

മസ്സൂറി യാത്രക്കിടെ പരിചയപ്പെട്ടവരാണ് യുവതിയെ പീഡിപ്പിച്ചതെന്ന് പോലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു. യുവതിയുടെ ഭര്‍ത്താവ് പുറത്തു പോയതിനു പിന്നാലെ വീട്ടില്‍ അതിക്രമിച്ചു കയറിയ പ്രതികള്‍ മാനഭംഗപ്പെടുത്തുകയായിരുന്നു. സംഭവത്തെ കുറിച്ച് പുറത്തു പറഞ്ഞാല്‍ ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് പ്രതികള്‍ ഭീഷണിപ്പെടുത്തിയതായി യുവതി പറഞ്ഞു. പിന്നീട് ഭര്‍ത്താവുമായി ആലോചിച്ച് പരാതി നല്‍കുകയായിരുന്നു.