വിശാഖപട്ടണത്ത് റിഫൈനറിയില്‍ തീപ്പിടുത്തം: ഒരാള്‍ മരിച്ചു

Posted on: August 23, 2013 6:16 pm | Last updated: August 23, 2013 at 6:16 pm
SHARE

accidentവിശാഖപട്ടണം: വിശാഖപട്ടണത്തെ എച്ച് പി സി എല്‍ റിഫൈനറിയില്‍ ഉണ്ടായ തീപിടുത്തത്തില്‍ ഒരാള്‍ മരിച്ചു. മുപ്പത് പേര്‍ക്കെങ്കിലും അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. പത്തുപേര്‍ മരിച്ചെന്ന്സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.

ആന്ധ്രപ്രദേശ് സര്‍ക്കാരിന് കീഴിലുള്ള എച്ച് പി സി എല്ലില്‍ പണിയെടുക്കുന്ന കരാര്‍ തൊഴിലാളികളാണ് അപകടത്തില്‍ പെട്ടത്. വെല്‍ഡിംഗ് ജോലികള്‍ക്ക് എത്തിയവരാണ് അപകടത്തില്‍ പെട്ടവരില്‍ ഭൂരിഭാഗവും.