മുംബൈയില്‍ വനിത മാധ്യമപ്രവര്‍ത്തക കൂട്ടബലാത്സംഗത്തിനിരയായി

Posted on: August 23, 2013 9:03 am | Last updated: August 23, 2013 at 11:34 am
SHARE

rapeമുംബൈ: വനിതാ മാധ്യമപ്രവര്‍ത്തക മുംബൈയില്‍ കൂട്ടമാനഭംഗത്തിനിരയായി. ഇന്നലെ രാത്രി എട്ടുമണിയോടെ ശക്തി മില്‍സിനു സമീപമുള്ള ലോവര്‍ പരേല്‍ മേഖലയിലാണ് സംഭവം. ന്യൂസ് ഫോട്ടോഗ്രാഫറായ യുവതി സുഹൃത്തിനോടൊപ്പം പൂട്ടിക്കിടക്കുന്ന ഒരു മില്ലിന്റെ ഫോട്ടോയെടുക്കാന്‍ എത്തിയപ്പോഴാണ് ദുരനുഭവമുണ്ടായത്. മുംബൈയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന ഒരു ഇംഗ്ലീഷ് മാഗസിനിലാണ് യുവതി ജോലി ചെയ്യുന്നത്.

യുവതി പീഡനത്തിനിരയായതായി പരിശോധനയില്‍ സ്ഥിരീകരിച്ചതായി പോലീസ് അറിയിച്ചു. അഞ്ചു പേരടങ്ങുന്ന സംഘമാണ് യുവതിയെ പീഡിപ്പിച്ചത്. ഇവരില്‍ രണ്ടു പോലീസുകാരും ഉള്‍പ്പെട്ടിടുണ്‌ടെന്നാണ് റിപ്പോര്‍ട്ട്. പ്രതികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി പോലീസ് അറിയിച്ചു.

. ജാസ് ലോക് ആശുപത്രിയില്‍ കഴിയുന്ന യുവതിയുടെ നില ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി ആര്‍.ആര്‍. പാട്ടീല്‍ പ്രശ്‌നത്തില്‍ ഇടപെട്ടു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പാട്ടീല്‍ വ്യക്തമാക്കി. സംഭവത്തില്‍ ഉളപ്പെട്ട ആരേയും രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here