എസ് എസ് എഫ് സാഹിത്യോത്സവ്: സെക്ടര്‍തല മത്സരങ്ങള്‍ ആരംഭിച്ചു

Posted on: August 23, 2013 7:52 am | Last updated: August 23, 2013 at 7:52 am
SHARE

കല്‍പറ്റ: ധാര്‍മിക കലോത്സവമായ എസ് എസ് എഫ് സാഹിത്യോത്സവ് വേദികള്‍ ഉണര്‍ന്നു.ജില്ലയില്‍ യൂണിറ്റ് തല മത്സരങ്ങള്‍ പൂര്‍ത്തിയാക്കി സെക്ടര് തലങ്ങളില്‍ മത്സരങ്ങള്‍ ആരംഭിച്ചു.കലയും സാഹിത്യവും അധാര്‍മികതക്കും അശ്ലീലങ്ങള്‍ക്ക് വഴി മാറുമ്പോള്‍ യുവത്വത്തിന് ദിശാബോധം നല്‍കുന്ന ധാര്‍മികതയും സനാതന മൂല്യങ്ങളും ഉയര്‍ത്തിപ്പിടിപ്പിക്കുന്ന ഒരു പറ്റം കലാകാരന്മാരെ ഉയര്‍ത്തി കൊണ്ടു വരുന്നതിനാണ് സാഹിത്യോത്സവ് വേദിയാകുന്നത്. യൂണിറ്റ്, സെക്ടര്‍, ഡിവിഷന്‍ മത്സരങ്ങള്‍ക്ക് ശേഷം ജില്ലാ തലത്തില്‍ എണ്‍പതോളം ഇനങ്ങളിലാണ് മത്സരം. സബ്ജൂനിയര്‍, ജൂനിയര്‍, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി, സീനിയര്‍, ജനറല്‍, ക്യാമ്പസ് എന്നീ വിഭാഗങ്ങളിലാണ് മത്സരം.സെക്ടര്‍ സാഹിത്യോത്സവുകള്‍ 24ന് ആയിരംകൊല്ലി, വെള്ളിമാട്, പള്ളിക്കല്‍,ചുണ്ട, 25ന് കമ്പളക്കാട് , മൈലമ്പാടി, നൂല്‍പ്പുഴ,ചെറുവേരി, മുണ്ടക്കുറ്റി,പഴയ വൈത്തിരി, മേപ്പാടി എന്നിവിടങ്ങളിലും 26ന് പാമ്പളയിലും, 28ന് തലപ്പുഴ,വെള്ളമുണ്ട, അമ്പലവയല്‍ എന്നിവിടങ്ങളിലും, സെപ്തംബര്‍ ഒന്നിന് കല്ലിയോട്, പൊഴുതന എന്നിവിടങ്ങളിലും നടക്കും. മുട്ടില്‍, പനമരം സെക്ടറുകളില്‍ സാഹിത്യോത്സവുകള്‍ നടത്തി.
ഡിവിഷന്‍ സാഹിത്യോത്സവുകള്‍ ഓഗസ്റ്റ് 31, സെപ്തംബര്‍ ഒന്ന് തീയതികളില്‍ പിണങ്ങോടും , സെപ്തംബര്‍ എട്ടിന് പുത്തന്‍കുന്ന്, കോളിച്ചാല്‍, തലപ്പുഴ,മുണ്ടക്കുറ്റി എന്നിവിടങ്ങളിലും സാഹിത്യോത്സവുകള്‍ നടക്കും.ജില്ലാതല സാഹിത്യോത്സവ് സെപ്തംബര്‍ 15,16 തീയതികളില്‍ ചിറക്കമ്പം മര്‍കസ് വയനാട് ഓര്‍ഫനേജില്‍ നടക്കും. കല്‍പറ്റയില്‍ നടന്ന ജില്ലാ പ്രവര്‍ത്തക സമിതി പരിപാടി കബീര്‍ മാസ്റ്റര്‍ എളേറ്റില്‍ ഉദ്ഘാടനം ചെയ്തു. ഉമര്‍സഖാഫി ചെതലയം, ബശീര്‍ സഅദി, ജമാലുദ്ദീന്‍ സഅദി, ശാഹിദ് സഖാഫി, ശമീര്‍ തോമാട്ടുചാല്‍, റസാഖ് കാക്കവയല്‍,മനാഫ് അച്ചൂര്‍ എന്നിവര്‍ പങ്കെടുത്തു.പരിപാടിയുടെ വിജയത്തിനായി സ്വാഗത സംഘ രൂപവത്കരണം ഇന്ന് ഉച്ചക്ക് രണ്ടിന് ചിറക്കമ്പം മര്‍കസ് ഓര്‍ഫനേജില്‍ നടക്കും.