ദേശീയ ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി ഡി എം വിംസിലും

Posted on: August 23, 2013 7:51 am | Last updated: August 23, 2013 at 7:51 am
SHARE

കല്‍പറ്റ: കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ സംയുക്ത സംരഭമായ ദേശീയ ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി ഇപ്പോള്‍ മേപ്പാടി നസീറ നഗറിലുള്ള ഡി.എം. വിംസ് ആശുപത്രിയിലും ലഭ്യമാണ്. ജില്ലയിലെ ഗവണ്‍മെന്റ് ആശുപത്രികളില്‍ മാത്രം നിലവിലുള്ള ഈ പദ്ധതിയുടെ ആനുകൂല്യങ്ങള്‍ കൂടുതല്‍ സാധാരണക്കാര്‍ക്ക് കൂടി ലഭ്യമാക്കുവാന്‍ ഡി.എം.വിംസിന് ഇതിലൂടെ സാധിക്കും.
ഏകദ്ദേശം ഒരു ലക്ഷത്തി ഏഴായിരം ബി പി എല്‍ കുടുംബങ്ങളുള്ള വയനാട്ടില്‍ 85,000 ത്തോളം കുടുംബങ്ങള്‍ ഇന്ന് ഈ പദ്ധതിയില്‍ അംഗമാണ്.
ജനറല്‍ മെഡിസിന്‍, ജനറല്‍ സര്‍ജറി, അസ്ഥിരോഗം, ശിശുരോഗവിഭാഗം, ഇ.എന്‍.ടി, സ്ത്രീരോഗവിഭാഗം, ശ്വാസകോശരോഗവിഭാഗം, ദന്തരോഗവിഭാഗം, ത്വക്ക്‌രോഗവിഭാഗം, നേത്രരോഗവിഭാഗം, ഡയാലിസിസ്, ഫിസിയോതെറാപ്പി തുടങ്ങിയ വിഭാഗങ്ങളില്‍ കിടത്തി ചികിത്സയുമായി (ഐ.പി) ബന്ധപ്പെട്ട എല്ലാവിധ സേവനങ്ങളും ഈ പദ്ധതിയിലൂടെ സാധാരണക്കാര്‍ക്ക് സൗജന്യമായി ലഭിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് : 04936-287000.