Connect with us

Wayanad

ബി എസ് എന്‍ എല്‍ കരാര്‍ തൊഴിലാളികളുടെ സമരം 12 ദിവസം പിന്നിട്ടു; സാധാരണക്കാര്‍ വലയുന്നു

Published

|

Last Updated

മാനന്തവാടി: ബിഎസ്എന്‍എല്‍ മാനേജ്‌മെന്റിന്റെ അവഗണനക്കും ധിക്കാരപൂര്‍വ്വവുമായ നിലപാടുകള്‍ക്കെതിരെ സമരം ശക്തമാക്കി ബി എസ് എന്‍ എല്‍ കരാര്‍ തൊഴിലാളികള്‍. ബിഎസ്എന്‍എല്‍ കാഷ്വല്‍ കോണ്‍ട്രാക്ട് ലേബേഴ്‌സ് യൂണിയന്റെ ആഭിമുഖ്യത്തില്‍ ആഗസ്റ്റ് 12ന് ആരംഭിച്ച അനിശ്ചിതകാല സമരം 12 ദിവസം പിന്നിട്ടു. സമരം ശക്തമായയോടെ ബിഎസ്എന്‍എല്‍ ഓഫിസ് പ്രവര്‍ത്തനം താളം തെറ്റി. മാനന്തവാടിയില്‍ 7 സ്ത്രീകള്‍ ഉള്‍പ്പെടെ 45ഓളം തൊഴിലാളികളാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്. മിനിമം കൂലി നടപ്പിലാക്കുക, തുല്യജോലിക്ക് തുല്യ വേതനം, സ്വകാര്യവത്ക്കരണ നീക്കം ഉപേക്ഷിക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കരാര്‍ തൊഴിലാളികള്‍ സമരം നടക്കുന്നത്. മിനിമം കൂലി നല്‍കുന്നതിന് ലേബര്‍കമ്മീഷന്‍ ഇടപ്പെട്ടെങ്കിലും മാനേജ്‌മെന്റ് മുഖം തിരിക്കുകയാണ് ഉണ്ടായത്. താത്ക്കാലിക ജീവനക്കാരന് ദിവസം 232 രൂപയും പാര്‍ട്ട് ടൈം ജീവനക്കാര്‍ക്ക് മണിക്കൂറിന് 22.50 രൂപയും മാത്രമാണ് ലഭിക്കുന്നത്. ഇപ്പോഴത്തെ കരാര്‍ വ്യവസ്ഥ മാറ്റി വന്‍ അഴിമതിക്ക് കളമൊരുക്കുന്ന വര്‍ക്ക് കോണ്‍ട്രാക്റ്റ് സംവിധാനം ഏര്‍പ്പെടുത്താനുള്ള മാനേജ്‌മെന്റിന്റെ നീക്കത്തേയും തൊഴിലാളികള്‍ ഒറ്റക്കെട്ടായി എതിര്‍ക്കുന്നുണ്ട്. സമരം ശക്മായതോടെ മാനന്തവാടി ഡിവിഷനില്‍ മാത്രം സര്‍ക്കാര്‍- അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലുള്ള ഇന്റര്‍നെറ്റ് കണക്ഷന്‍ ഉള്‍പ്പെടെ 500 ഓളം പരാതികളാണ് തീര്‍പ്പാകാതെ കിടക്കുന്നത്. മാനേജ്‌മെന്റ് സമരം ഒത്തു തീര്‍പ്പാക്കാന്‍ ശ്രമിക്കാത്തിനാല്‍ സര്‍ക്കാര്‍ അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ വിവധ ആവശ്യങ്ങള്‍ക്കെത്തുന്ന സാധാരണക്കാര്‍ വലയുകയാണ്. എത്രയും പെട്ടെന്ന് സമരം ഒത്തുതീര്‍പ്പാക്കണമെന്ന ആവശ്യത്തിലാണ് ഉപഭോക്താക്കള്‍. എത്രയും പെട്ടെന്ന് സമരം ഒത്തു തീര്‍പ്പാക്കിയിലെങ്കില്‍ എക്‌സ്‌ചേഞ്ച് ഉപരോധമടക്കമുള്ള സമരപരിപാടികള്‍ ആസൂത്രണം ചെയ്യാനുള്ള ഒരുക്കത്തിലാണ് സമര സഹായ സമിതി.

Latest