ഖത്തറില്‍ മൂന്ന് മാസത്തിനകം വന്‍ തൊഴിലവസരങ്ങള്‍

Posted on: August 23, 2013 7:37 am | Last updated: August 23, 2013 at 7:37 am
SHARE

job vacancy=== ഓണ്‍ലൈന്‍ തൊഴില്‍ദാതാക്കളായ ബൈത്ത് ഡോട്ട് കോമും തൊഴില്‍ നിരീക്ഷകരായ യുഗോയും നടത്തിയ സര്‍വ്വേ വെളിപ്പെടുത്തിയത്

=== ഇക്കാലയളവില്‍ ഖത്തര്‍, തൊഴിലന്വേഷകരുടെ ഇഷ്ട താവാളമായി മാറും

=== ഇഷ്ട ജോലി ജീവിത സങ്കേതങ്ങളായി തൊഴിലന്വേഷകര്‍ കാണുന്നത് യഥാക്രമം യു.എ.ഇ, ഖത്തര്‍, സൗദി, കുവൈറ്റ്, ഒമാന്‍, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങള്‍

ദോഹ :അടുത്ത മൂന്നു മാസങ്ങള്‍ക്കുള്ളില്‍ ഖത്തര്‍ ഉള്‍പ്പെടുന്ന മിഡിലീസ്റ്റ്, നോര്‍ത്ത് ആഫ്രിക്കന്‍ രാജ്യങ്ങളടങ്ങിയ ‘മിന’ മേഖലയില്‍ അടുത്ത മൂന്ന് മാസത്തിനകം വന്‍ തൊഴിലവസരങ്ങളെന്ന് സര്‍വ്വേ ഫലം. മിഡിലീസ്റ്റിലെ പ്രമുഖ ഓണ്‍ലൈന്‍ തൊഴില്‍ ദാതാക്കളായ ബെയ്ത്ത് ഡോട്ട് കോമും തൊഴില്‍ നീരീക്ഷണ വിദഗ്ധരായ യുഗോയും സംയുക്തമായി നടത്തിയ സര്‍വേയിലാണ് തൊഴിലന്വേഷകര്‍ക്കും നിലവിലെ ജോലിയില്‍ ഉന്നതി ആഗ്രഹിക്കുന്നവര്‍ക്കും ഏറെ പ്രതീക്ഷ നല്‍കുന്ന റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നത്.സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് തകര്‍ന്നിരുന്ന വിവിധ തൊഴില്‍ മേഖലകള്‍ വരും നാളുകളില്‍ വളര്‍ച്ച കൈവരിക്കുമെന്നതിന്റ സൂചനയാണിത്. കഴിഞ്ഞ ഒന്നര മാസക്കാലം മൊത്തം ഗള്‍ഫ് രാജ്യങ്ങളിലെ കമ്പനികളിലും 3500 ഓളം തൊഴിലാളികള്‍ക്കിടയിലുമായി ഓണ്‍ലൈനായാണ് സര്‍വേ നടത്തിയത്.