സി എം വലിയുല്ലാഹി ആണ്ട് നേര്‍ച്ച സമാപനം ഇന്ന്

Posted on: August 23, 2013 12:01 am | Last updated: August 22, 2013 at 11:32 pm
SHARE

മടവൂര്‍: സി എം വലിയുല്ലാഹിയുടെ 23-ാം ആണ്ട് നേര്‍ച്ച സി എം സെന്റര്‍ മടവൂര്‍ ശരീഫില്‍ ഇന്ന് സമാപിക്കും. വൈകുന്നേരം ഏഴിന് നടക്കുന്ന ദിക്ര്‍ ദുആ സമ്മേളനത്തില്‍ ആയിരങ്ങള്‍ സംബന്ധിക്കും.

സമ്മേളനം അലി ബാഫഖി തങ്ങളുടെ പ്രാര്‍ഥനയോടെ തുടക്കമാകും. താജുല്‍ ഉലമ സയ്യിദ് അബ്ദുര്‍റഹ്മാന്‍ ബുഖാരി ഉള്ളാളിന്റെ അധ്യക്ഷതയില്‍ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം നിര്‍വഹിക്കും. യൂസുഫുല്‍ ബുഖാരി വൈലത്തൂര്‍ തങ്ങള്‍ അനുഗ്രഹ പ്രഭാഷണം നടത്തും.
ബുര്‍ദ, സി എം മൗലിദ്, സ്വലാത്ത്-ദിക്‌റ് മജ്‌ലിസ് തുടങ്ങിയ പരിപാടികള്‍ വിശ്വാസികള്‍ക്ക് ആത്മീയ നിര്‍വൃതിയേകും. മുല്ലക്കോയ തങ്ങള്‍ പെരുമണ്ണ, ജമലുല്ലൈലി തങ്ങള്‍ കാസര്‍കോട്, ഹബീബ് കോയ തങ്ങള്‍, തലപ്പാറ പി എസ് എ തങ്ങള്‍, വയനാട് ഹസന്‍ മുസ്‌ലിയാര്‍, സി മുഹമ്മദ് ഫൈസി, യു കെ മുഹമ്മദലി മുസ്‌ലിയാര്‍, യു കെ അബ്ദുല്‍ മജീദ് മുസ്‌ലിയാര്‍, സി എം ഇബ്‌റാഹീം തുടങ്ങിയവര്‍ സംബന്ധിക്കും.
ഇന്നലെ നടന്ന കുടുംബസംഗമത്തില്‍ കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി വിഷയാവതരണം നടത്തി. ജില്ലാ മുതഅല്ലിം പ്രതിനിധി സമ്മേളനത്തില്‍ മുന്നൂറോളം പേര്‍ പങ്കെടുത്തു. വൈകീട്ട് നടന്ന പരിപാടിയില്‍ ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി തങ്ങള്‍ പ്രാര്‍ഥനയും നസീഹത്തും നടത്തി. പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി മുഖ്യപ്രഭാഷണം നടത്തി. തുടര്‍ന്ന് അസ്മാഉല്‍ ബദ്ര്‍ പ്രാര്‍ഥനക്ക് എളങ്കൂര്‍ മുത്തുക്കോയ തങ്ങള്‍ നേത്യത്വം നല്‍കി.

 

LEAVE A REPLY

Please enter your comment!
Please enter your name here