പി സി ജോര്‍ജിനെതിരെയുള്ള ആക്രമണം; അന്വേഷണം ഇഴയുന്നു

Posted on: August 23, 2013 6:00 am | Last updated: August 22, 2013 at 11:32 pm
SHARE

തൊടുപുഴ: ഗവ.ചീഫ് വിപ്പ് പി സി ജോര്‍ജിനെ ചീമുട്ടയെറിയുകയും ഔദ്യോഗിക വാഹനം തകര്‍ക്കുകയും ചെയ്ത സംഭവത്തില്‍ അന്വേഷണം ഇഴയുന്നു. കണ്ടാലറിയാവുന്ന 40 യൂത്ത് കോണ്‍ഗ്രസുക്കാര്‍ക്കെതിരെ കേസെടുക്കുക മാത്രമാണ് ഇതുവരെ നടന്നിട്ടുള്ളത്.
കേസിന്റെ മേല്‍നോട്ടം വഹിക്കാന്‍ ഡി ജി പി ജില്ലാ പോലീസ് മേധാവിയോട് നിര്‍ദേശിച്ചു. തൊടുപുഴ സി ഐ സജി മര്‍ക്കോസിന്റെ നേത്യത്വത്തിലാണ് അന്വേഷണം. ഇതിനിടെ സംഭവത്തില്‍ പ്രതിഷേധം ശക്തമായി. പാര്‍ട്ടി വൈസ് ചെയര്‍മാനെതിരെ നടന്ന ആക്രമണത്തില്‍ ഒരു ദിവസം വൈകി ഇന്നലെ മാത്രമാണ് കേരള കോണ്‍ഗ്രസ് പ്രതിഷേധവുമായെത്തിയത്. അതും രണ്ടാം നിര നേതാക്കളുടെ പ്രസ്താവനയിലൊതുങ്ങി. തന്റെ തട്ടകത്തില്‍ നടന്ന ആക്രമണമായിട്ടും പാര്‍ട്ടി വര്‍ക്കിംഗ് ചെയര്‍മാന്‍ കൂടിയായ മന്ത്രി പി ജെ ജോസഫ് പ്രതികരിച്ചില്ലെന്നതും ശ്രദ്ധേയമായി.