Connect with us

Kozhikode

പാഠപുസ്തക പരിഷ്‌കരണം: മുഅല്ലിം ശില്‍പ്പശാല നടത്തി

Published

|

Last Updated

കോഴിക്കോട്: സമസ്ത കേരള സുന്നി വിദ്യഭ്യാസബോര്‍ഡ് ആറ്, ഏഴ് ക്ലാസുകളിലേക്കായി പുതുതായി പ്രസിദ്ധീകരിച്ച പാഠ പുസ്തകങ്ങളെ പരിചയപ്പെടുത്തുന്നതിനായി സമസ്ത സെന്ററില്‍ ഏകദിന മുഅല്ലിം ശില്‍പ്പശാല നടത്തി.
പുതിയ പാഠ പുസ്തകങ്ങള്‍ ഉപയോഗപ്പെടുത്തി പഠനം കാര്യക്ഷമമാക്കുന്നതിനും പാഠങ്ങളുടെ വിശകലനം, ബോധനത്തില്‍, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ അഭ്യാസങ്ങളുടെ വിശദീകരണം, പഠന-പാഠന പ്രവര്‍ത്തനങ്ങള്‍ എന്നീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത ശില്‍പ്പശാലയില്‍ കേരളം, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട അധ്യാപകരും മുഫത്തിശുമാരും സംബന്ധിച്ചു. ഇവരുടെ നേതൃത്വത്തില്‍ സുന്നി വിദ്യാഭ്യാസ ബോര്‍ഡിന് കീഴിലുള്ള മുഴുവന്‍ മദ്‌റസകളിലെയും അധ്യാപകര്‍ക്കും സമയബന്ധിതമായി പരിശീലനം നല്‍കും. സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് ട്രെയിനിംഗ് വിഭാഗം കണ്‍വീനര്‍ ഡോ. അബ്ദുല്‍ അസീസ് ഫൈസി ചെറുവാടി ശില്‍പ്പശാല ഉദ്ഘാടനം ചെയ്തു. സുന്നി വിദ്യാഭ്യാസ ബോര്‍ഡ് മാനേജര്‍ വി എം കോയ മാസ്റ്റര്‍, സുലൈമാന്‍ സഖാഫി കുഞ്ഞുകുളം, സി കെ അബ്ദുല്ല മൗലവി, ബാവ മുസ്‌ലിയാര്‍ ക്ലാരി, ജഅ്‌വര്‍ സഅദി വയനാട്, യൂസുഫ് മിസ്ബാഹി തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിച്ചു.

Latest