Connect with us

Palakkad

യാത്രദുരിതത്തിന് പരിഹാരമാകുമെന്ന പ്രതീക്ഷ

Published

|

Last Updated

പാലക്കാട്: അറ്റകുറ്റപ്പണികള്‍ക്കും റീടാറിങിനുമായി സംസ്ഥാനസര്‍ക്കാര്‍ 14കോടിരൂപ അനുവദിച്ചതോടെ, തൃശൂര്‍- പാലക്കാട് ദേശീയപാതയിലെ യാത്രദുരിതത്തിന് പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങള്‍.
ദേശീയപാതയുടെ ഏറ്റവും മോശപ്പെട്ട ഭാഗത്തിന്റെ അറ്റകുറ്റപ്പണികളാണ് ഇനി അവശേഷിക്കുന്നത്.
പൊതുമാരമത്ത് വകുപ്പിന്റെ ദേശീയപാതവിഭാഗമാണ് പണി പൂര്‍ത്തിയാക്കുക.ദേശീയപാത അതോറിറ്റി പൂര്‍ണ്ണമായും കൈയ്യൊഴിഞ്ഞതോടെ തൃശൂര്‍ -പാലക്കാട് ദേശീയ ദുരിതപാതയുടെ അറ്റകുറ്റപ്പണികള്‍ക്കായി പതിനാലുകോടിരൂപ അനുവദിക്കാന്‍ കഴിഞ്ഞദിവസം ചേര്‍ന്ന മന്ത്രിസഭായോഗമാണ് അനുമതിനല്‍കിയത്.
ദേശീയപാതയുടെ അറ്റകുറ്റപ്പണികള്‍ക്കും റീടാറിംങിനുമായി സംസ്ഥാനം ഇത്രയും തുക അനുവദിക്കുന്നത് ഇതാദ്യമായാണ്. മണ്ണുത്തി മുതല്‍ ചുവന്നമണ്ണുവരെയുള്ള 12 കിലോമീറ്റര്‍ഭാഗത്തെ അറ്റകുറ്റപ്പണികളും റീ ടാറിംങുമാണ് സംസ്ഥാനസര്‍ക്കാരിന്റെ ദേശീയപാതവിഭാഗം പൂര്‍ത്തിയാക്കുക.
മൂന്ന് വര്‍ഷത്തെ പെര്‍ഫോമന്‍സ് ഗ്യാരഡിയോടെ ഡിസംബറിനകം പണിപൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് തിങ്കളാഴ്ച്ച തൃശൂരില്‍ വിളിച്ചുചേര്‍ത്തയോഗത്തില്‍ ഇത് സംബന്ധിച്ച ധാരണയായിട്ടുണ്ടായിരുന്നു.
പീച്ചി റോഡിന്റെ അറ്റകുറ്റപ്പണികള്‍ക്കായി രണ്ടു കോടി അന്‍പത്തിമൂന്ന് ലക്ഷം രൂപ അധികമായ് അനുവദിക്കാനും മന്ത്രിസഭായോഗം തീരുമാനമെടുത്തു.
നിലവില്‍ അറ്റകുറ്റപ്പണിയേറ്റെടുത്ത കമ്പനിയെക്കൊണ്ടുതന്നെ പീച്ചി റോഡിന്റെ പണിപൂര്‍ത്തിയാക്കാനും തീരുമാനിച്ചിട്ടുണ്ട്.

Latest