Connect with us

Palakkad

റയില്‍വേ സ്‌റ്റേഷന്‍ തരംതാഴ്ത്തല്‍ ഭീഷണിയില്‍

Published

|

Last Updated

മങ്കര: യാത്രക്കാരുടെ എണ്ണം കുറവാണെന്ന കാരണത്താല്‍ മങ്കര റയില്‍വേ സ്‌റ്റേഷന്‍ തരംതാഴ്ത്തല്‍ ഭീഷണിയില്‍. ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും തരംതാഴ്ത്തല്‍ അഭ്യൂഹങ്ങള്‍ക്കിടയില്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ സംരക്ഷണ സമിതി രൂപവത്കരിച്ചു.
ഇരു ദിശകളിലേക്കുമായി 10 വണ്ടികള്‍ മാത്രമാണ് ഇവിടെ നിര്‍ത്തുന്നത്. നാല് സ്‌റ്റേഷന്‍ മാസ്റ്റര്‍മാരടക്കം ഏഴു ജീവനക്കാരാണ് മങ്കരയില്‍ ജോലി ചെയ്യുന്നത്. 1920 ല്‍ രൂപീകൃതമായ സ്‌റ്റേഷന്‍ ചേറ്റൂര്‍ ശങ്കരന്‍ നായരുടെ ശ്രമഫലമായാണ് നിലവില്‍ വന്നത്. കഴിഞ്ഞ ജനുവരിയില്‍ സ്‌റ്റേഷന്‍ നിര്‍ത്തലാക്കുമെന്ന വാര്‍ത്തകള്‍ പരന്നപ്പോള്‍ വിവിധ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. എം ബി രാജേഷ് എ ംപി അന്നത്തെ കേന്ദ്രമന്ത്രിയെ കണ്ട് പ്രശ്‌നം അവതരിപ്പിക്കുകയും സ്‌റ്റേഷന്‍ തരംതാഴ്ത്തുന്ന നടപടികള്‍ അവസാനിപ്പിക്കുകയും ചെയ്തിരുന്നു.—
എന്നാല്‍ ഇപ്പോള്‍ വീണ്ടും തരംതാഴ്ത്തുന്നതിന് റയില്‍വേ നടപടി സ്വീകരിച്ചുവരികയാണ്. കഴിഞ്ഞ ദിവസം ഇതിന്റെ ഭാഗമായി ഉന്നത ഉദ്യോ—ഗ—സ്ഥര്‍ സന്ദര്‍ശിച്ചു. മങ്കര പഞ്ചായത്ത് ഭരണസമിതി മങ്കര സ്‌റ്റേഷന്‍ നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് മാസങ്ങള്‍ക്കു മുന്‍പ് നിവേദനം നല്‍കിയെങ്കിലും മറുപടി ലഭിച്ചിട്ടില്ല.——മങ്കര സ്‌റ്റേഷനിലെ രണ്ട് ഏക്കര്‍ സ്ഥല സൗകര്യം ഉപയോഗപ്പെടുത്തി ഗോഡൗണ്‍ സംവിധാനം ഏര്‍പ്പെടുത്തി ചരക്ക് ഗതാഗത സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചാല്‍ വരുമാനക്കുറവ് പരിഹരിക്കാനാവും.

 

Latest