നിലവാരമില്ലാത്ത ബാറുകള്‍ക്കെതിരെ നടപടിവേണം: സുപ്രീംകോടതി

Posted on: August 22, 2013 11:07 pm | Last updated: August 22, 2013 at 11:07 pm
SHARE

10TH_SUPREME_COURT_1079055gന്യൂഡല്‍ഹി: സംസ്ഥാനത്ത് നിലവാരമില്ലാത്ത ബാറുകള്‍ക്കെതിരെ നടപടി വേണമെന്ന് സുപ്രീം കോടതി. നിലവാരമില്ലെന്ന് സി എ ജി കണ്ടെത്തിയ 418 ബാറുള്‍ക്കെതിരെ നടപടിയെടുക്കണമെന്നാണ് സുപ്രീം കോടതി ആവശ്യം.
ഇവയുടെ ലൈസന്‍സ് പുനപ്പരിശോധിക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു. ആത്മാര്‍ഥതയുണ്ടെങ്കില്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നടപടി കൈക്കൊള്ളണം. സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ ത്രീ സ്‌ററാര്‍ ഹോട്ടലുകള്‍ നല്‍കിയ ഹരജിയില്‍ വാദം കേള്‍ക്കവേയാണ് സുപ്രീം കോടതി ഈ അഭിപായ പ്രകടനം നടത്തിയത്. ബാര്‍ലൈസന്‍സിന് നിലവാരമില്ലാത്ത ബാറുകളുമായുള്ള ദൂരം മാനദണ്ഡമാക്കുന്നത് ശരിയല്ല. മദ്യ ഉപയോഗം കുറക്കുന്നതിനുള്ള സര്‍ക്കാര്‍ ശ്രമം പ്രശംസനീയമാണ്. എന്നാല്‍ മദ്യ നയം ചോദ്യം ചെയ്യുന്ന ത്രീസ്‌ററാര്‍ ഹോട്ടലുടമകളുടെ ഉദ്ദേശ്യം മഹത്തരമല്ലെന്നും കോടതി അഭിപ്രായപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here