Connect with us

National

നിലവാരമില്ലാത്ത ബാറുകളുടെ ലൈസന്‍സ് പുനഃപരിശോധിക്കണം: സുപ്രീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി: സംസ്ഥാനത്തെ നിലവാരമില്ലാത്ത ബാറുകളുടെ ലൈസന്‍സ് പുനഃപരിശോധിക്കണമെന്ന് സുപ്രീം കോടതി. സംസ്ഥാന സര്‍ക്കാറിന്റെ മദ്യനയവുമായി ബന്ധപ്പെട്ട കേസില്‍ അന്തിമ വാദം കേള്‍ക്കവെയാണ് സുപ്രീം കോടതി ഇക്കാര്യം പറഞ്ഞത്. ഇതുമായി ബന്ധപ്പെട്ട് കര്‍ശന നടപടിയെടുക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.

സംസ്ഥാനത്ത് യാതൊരു അടിസ്ഥാന സൗകര്യവുമില്ലാതെ 418 ബാറുകള്‍ പ്രവര്‍ത്തിക്കുന്നുവെന്ന സി എ ജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി പരാമര്‍ശം. ഈ ബാറുകളുടെ ലൈസന്‍സുകള്‍ പുനഃപരിശോധിക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടത്. കേസില്‍ അന്തിമ വാദം പൂര്‍ത്തിയായി.

Latest