എ കെ അബ്ദുല്‍ ഹകീം ആര്‍ എസ് സി ജന. കണ്‍വീനര്‍

Posted on: August 22, 2013 6:52 pm | Last updated: August 22, 2013 at 6:54 pm
SHARE
hakeemദുബൈ: രിസാല സ്റ്റഡി സര്‍ക്കിള്‍ ഗള്‍ഫ് കൗണ്‍സില്‍ ജന. കണ്‍വീനറായി എ കെ അബ്ദുല്‍ ഹകീം (യു എ ഇ) തിരഞ്ഞെടുക്കപ്പെട്ടു. ജന. കണ്‍വീനറായിരുന്ന അബ്ദുല്ല വടകര ഐ സി എഫ് കുവൈത്ത് നാഷണല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തില്‍ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയാണ് പുതിയ ജന. കണ്‍വീനറെ നിര്‍ദേശിച്ചത്. ഐ സി എഫ് ഒമാന്‍ നാഷണല്‍ ജന. സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ഗള്‍ഫ് കൗണ്‍സില്‍ ഫിനാന്‍സ് കണ്‍വീനര്‍ നിസാര്‍ സഖാഫിയും ചുമതലയൊഴിഞ്ഞു.
ഈദുല്‍ ഫിത്വര്‍ ദിനങ്ങളില്‍ യു എ ഇയില്‍ ന്ടന്ന ഗള്‍ഫ് കൗണ്‍സില്‍ സെക്രട്ടേറിയറ്റ് യോഗവും ഓണ്‍ലൈനില്‍ ചേര്‍ന്ന എക്‌സ്‌ക്യുട്ടീവ് യോഗവും എസ് എസ് എഫ് നിര്‍ദേശം അംഗീകരിച്ച് ഭാരവാഹി ചുമതലകള്‍ പുനക്രമീകരിച്ചു. ഇതനുസരിച്ച് ട്രെയിനിംഗ് ചുമതല സംഘടനാ കണ്‍വീനര്‍ അലി അക്ബറും ഫിനാന്‍സ് ചുമതല കെയര്‍ ആന്‍ഡ് ഷെയര്‍ കണ്‍വീനര്‍ അബ്ദുര്‍റസാഖ് മാറഞ്ചേരിയും വഹിക്കും. പ്രവാസി രിസാല ചുമതല ജന. കണ്‍വീനര്‍ നേരിട്ടു നിര്‍വഹിക്കും. യോഗത്തില്‍ അബ്ദുല്ല വടകര അധ്യക്ഷത വഹിച്ചു. എന്‍ എം സാദിഖ് സഖാഫി, എം മുഹമ്മദ് സ്വാദിഖ്, വി അബ്ദുല്‍ ജലീല്‍ സഖാാഫി, കെ അബ്ദുല്‍ കലാം, എം അബ്ദുല്‍ മജീദ് തുടങ്ങിയവര്‍ സെക്രട്ടേറിയറ്റ്, എക്‌സിക്യൂട്ടീവ് യോഗങ്ങളില്‍ സംസാരിച്ചു.
2015 ഫെബ്രുവരിയില്‍ ഒമാനില്‍ നടക്കുന്ന ജി സി സി സമ്മിറ്റ് വരെയുള്ള ഒന്നര വര്‍ഷത്തെ കര്‍മ പദ്ധതികളുടെ കരടിന് സെക്രട്ടേറിയറ്റ് യോഗം രൂപം നല്‍കി. സംഘടനാ ശാക്തീകരണത്തിനും പ്രവര്‍ത്തകരുടെ സംസ്‌കരണത്തിനുമൊപ്പം വിദ്യാഭ്യാസം, തൊഴില്‍, സ്ാംസ്‌കാരികം, സേവനം, വിദ്യാര്‍ഥികള്‍ തുടങ്ങിയ മേഖലകളില്‍ ധര്‍മ പ്രചാരണം ശക്തിപ്പെടുത്തുന്നതിനുള്ള കര്‍മ പദ്ധതികള്‍ക്കാണ് സെക്രട്ടേറിയറ്റ് രൂപം നല്‍കിയത്. സെപ്തംബറില്‍ നടക്കുന്ന നാഷണല്‍ കൗണ്‍സിലുകളില്‍ കര്‍മ പദ്ധതികളുടെ കരട് ചര്‍ച്ചകള്‍ക്കായി അവതരിപ്പിക്കും. പ്രവാസലോകത്ത് 20 വര്‍ഷങ്ങള്‍ പിന്നിടുന്ന സംഘടനയുടെ സംഘബോധം അടയാളപ്പെടുത്തുന്ന പരിപാടികള്‍ക്കും യോഗം രൂപം നല്‍കിയിട്ടുണ്ട്.